കോര്‍ക്കില്‍ ഓണാഘോഷം സെപ്റ്റംബര്‍ 14ന്

 അയര്‍ലണ്ട്:  തുമ്പയും തുമ്പപ്പൂവും ഊഞ്ഞാലാട്ടവും തിരുവാതിരയും ഓണക്കോടിയുമൊക്കെയായി ലോകമെമ്പാടുമുള്ള മലയാളികളെ ആവേശത്തേരിലേറ്റുവാനും എല്ലാവരും ഒരുപോലെയെന്ന ആപ്തവാക്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുവാനും ഒരു ഓണക്കാലം കൂടി വരവായി. മുന്‍കാലങ്ങളിലേതു പോലെ ഈ വര്‍ഷവും കോര്‍ക്കിലെ പ്രവാസി സംഘടനകളായ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും വേള്‍ഡ് മലയാളി കൗണ്‍സിലും സംയുകതമായി നടത്തുന്ന വിളവെടുപ്പുത്സവം 2019ന്റെ എല്ലാ ഒരുക്കങ്ങളും...

Wexford മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 14 ന്

Wexford മലയാളി അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 14 ശനിയാഴ്ച രാവിലെ മുതല്‍ നടത്തപ്പെടുന്നു. വിവിധ കലാ കായിക മത്സരങ്ങള്‍, ഓണസദ്യ, വടംവലി എന്നിവയും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതോടൊപ്പം എല്ലാ മലയാളികള്‍ക്കും wexford മലയാളി അസോസിയേഷന്റെ ഓണംആശംസകള്‍...... നേരുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
 

ക്രാന്തിയുടെ ആഭിമുഖ്യത്തിൽ ഡബ്ലിനിൽ മെയ്ദിന അനുസ്മരണം

WhatsApp Image 2019 05 02 at 17.56.18 b713aഡബ്ലിൻ: തൊഴിലിന്റെ മഹത്വത്തെയും, തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് മെയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി മെയ്ദിന അനുസ്മരണം അയർലണ്ടിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ ക്രാന്തി തയ്യാറെടുക്കുന്നു.

ക്രാന്തിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മെയ്ദിന അനുസ്മരണം മെയ് 19 ഞായറാഴ്ച ഡബ്ലിൻ എയർപോർട്ടിന് സമീപമുള്ള കാൾട്ടൺ ഹോട്ടലിൽ വച്ചാണ് സംഘടിപ്പിക്കുന്നത്.

തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ...

സി. രവിചന്ദ്രനും, വൈശാഖൻ തമ്പിയും ഡബ്ലിനിൽ എത്തിച്ചേർന്നു . പുതിയ അറിവുകൾക്കും തിരിച്ചറിവുകൾക്കും കാതോർത്തു മലയാളി ലോകം ..

essense1 d9938നാലാം തീയതി ശനിയാഴ്ച 1 .30 മുതൽ താലയിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ വച്ച് എസ്സെൻസ് അയർലണ്ട് സംഘടിപ്പിക്കുന്ന irresense '19 Hominum എന്ന പരിപാടിയിൽ പങ്കെടുക്കാനായി പ്രശസ്ത ശാസ്ത്ര പ്രചാരകരും പ്രഭാഷകരും ആയ സി. രവിചന്ദ്രനും വൈശാഖൻ തമ്പിയും ഡബ്ലിനിൽ എത്തിച്ചേർന്നു .

അനീതികൾക്കും അശാസ്ത്രീയതകൾക്കുമെതിരെ പല ആളുകൾ പലകാലങ്ങളിൽ ചെയ്ത സമരങ്ങളിലൂടെയാണ് നമ്മൾ ഇന്ന് കാണുന്ന സ്വതന്ത്രലോകവും ജനാധിപത്യ വ്യവസ്ഥകളും ഉണ്ടായി വന്നത്.അന്ന് തങ്ങൾക്ക് നേരെ...

കാഴ്ചക്കാരെ ആസ്വാദനത്തിന്റെ പരകോടിയിലേക്കുയർത്തിയ സാംകുട്ടി മാജിക് ; മനസ്സുകൾ കീഴടക്കി സുൽത്താനും കഥാപാത്രങ്ങളും അരങ്ങു വാണു ;"പ്രേമബുസാട്ടോ " പുതിയ ചരിത്രമായി

dramap7 Medium 15c90പരമ്പരാഗത നാടക സങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞു കെട്ടിലും മട്ടിലും രൂപത്തിലും ഭാവത്തിലും പുതമ നിറച്ചു ഡോക്റ്റർ സാംകുട്ടി പട്ടംകരി അണിയിച്ചൊരുക്കിയ "പ്രേമബുസ്സാട്ടോ" മലയാളി മനസ്സുകളിലെ കുളിരോർമയായി..!! കലാ- സാംസ്കാരിക സംഘടനയായ "മലയാളം" നിർമിച്ച "പ്രേമബുസാട്ടോ "എന്ന നാടകം ശനിയാഴ്ച യാണ് താലയിലെ സയന്റോളോജി ഓഡിറ്റോറിയത്തിൽ അരങ്ങേറിയത് .


ഇടവേളയില്ലാത്ത രണ്ടു മണിക്കൂറിൽ അധികം സമയം വൈക്കം മുഹമ്മദ് ബഷീർ എന്ന സുൽത്താനും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും...

ക്രാന്തിക്ക് ഡബ്ലിൻ സൗത്ത് മേഖലയിൽ ഒരു യൂണിറ്റ് കൂടി

kranthidublinsouth 6db60അയർലണ്ടിലെ പ്രവാസി ഇന്ത്യക്കാരുടെ ഇടയിലെ പ്രമുഖ പുരോഗമന സംഘടനയായ ക്രാന്തിക്ക് തലസ്ഥാന നഗരിയിൽ ഒരു യൂണിറ്റ് കൂടി രൂപീകരിക്കപ്പെട്ടു. ന്യൂ ബ്രിഡ്ജ്, താല, ലൂക്കൻ, ഡബ്ലിൻ സൗത്ത് നഗര മേഖല എന്നീ പ്രദേശങ്ങളെ അംഗങ്ങളെ ഉൾപ്പെടുത്തി ആണ് ഡബ്ലിൻ സൗത്ത് യൂണിറ്റ് രൂപീകരിച്ചത്.

ക്രാന്തിയുടെ നാളിതുവരെയുള്ള മികച്ച പ്രവർത്തനങ്ങളിൽ നിന്നുള്ള ഊർജ്ജമാണ് അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കുക എന്ന ലക്‌ഷ്യം സാധ്യമാക്കിയത്. പ്രവാസി ഇന്ത്യക്കാർ ഏറെ...

ലിങ്ക് വിന്‍സ്റ്റാര്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ്

oicc1 4aec2ഡബ്ലിന്‍: എ.ഐ.സി.സി.യുടെ വിദേശ ഇന്ത്യക്കാരുടെ സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലന്‍ഡ് ഘടകം പ്രസിഡന്റായി എം.എം ലിങ്ക് വിന്‍സ്റ്റാറിനെ നിയമിച്ചതായി ചെയര്‍മാന്‍ സാം പിത്രോഡ അറിയിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുഭാവികളായ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ളവര്‍ ഒത്തുചേരുന്ന സംഘടനയാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി). രാഹുല്‍ഗാന്ധിയടക്കമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതാക്കള്‍ അയര്‍ലണ്ടില്‍...

ഇന്ത്യൻ ഫാമിലി ക്ലബ് ഒരുക്കുന്ന 'ബ്രിഡ്ജ് 2019' മെയ് 4,5 തീയതികളിൽ

bridge2019 309aeഅയർലണ്ടിലെ കലാസാംസ്കാരിക മേഖലയിൽ ഒരു സുപ്രധാന ചുവടുവെപ്പുമായി ഇന്ത്യൻ ഫാമിലി ക്ലബ് (IFC,Blanchardstown) ഫിൻഗൽ കൗണ്ടി കൗണ്സിലിന്റെ സഹകരണത്തോടെ ബ്ലാഞ്ചസ്ടൌൺ ഷോപ്പിംഗ് സെന്ററിനോട് ചേർന്നുള്ള മില്ലെനിയം പാർക്ക് മൈതാനത്ത് ( North end of millennium park located near McDonald’s drive thru and Krispy Kreme ) മെയ് 4 ,5 തീയതികളിൽ ‘ബ്രിഡ്ജ് 2019 ‘ എന്ന ഫുഡ് & കൾച്ചറൽ മേള സംഘടിപ്പിക്കുന്നു.

ഭാരതീയ സമൂഹത്തിനോടപ്പം, അയർലൻഡ്, മറ്റു യൂറോപ്യൻ രാജ്യങ്ങൾ...

കേരളഹൗസ് സ്പോര്‍ട്സ് മീറ്റ്‌ മെയ്‌ 6 -)൦ തീയതി തിങ്കളാഴ്ച സാന്‍ട്രി മോര്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍

IMG 20190323 WA0042 da9c4ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കേരളഹൗസ് ഒരുക്കുന്ന രണ്ടാമത്തെ സ്പോര്‍ട്ട്സ് മീറ്റിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. മെയ്‌ 6-)൦ തീയതി തിങ്കളാഴ്ച ബാങ്ക് ഹോളിഡേ ദിവസം രാവിലെ 9 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ട്ടണ്‍  സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകo പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും. മല്‍സരത്തില്‍ പങ്കെടുക്കാന്‍...

"പ്രേമബുസാട്ടോ " വരുന്നേ .., കാണാൻ ഒരുങ്ങിക്കോളിൻ ...

premabusatto 71b2dഏപ്രിൽ 13 ശനിയാഴ്ച അയർലണ്ടിലേക്ക് "പ്രേമബുസാട്ടോ " വരുന്നു... തീയതി കുറിച്ച് വച്ചോളു... കണ്ണും മനസ്സും നിറക്കുന്ന കാഴ്ചകൾക്കായി ഒരുങ്ങി ഇരുന്നോള്ളു ......
കേരളത്തിൽനിന്ന് എത്തിയിരിക്കുന്ന പ്രശസ്ത നാടക സംവിധായകൻ ഡോ .സാംകുട്ടി പട്ടംകരി രചനയും സംവിധാനവും നിർവഹിച്ചു , "മലയാളം" സംഘടന നിർമിക്കുന്ന നാടകമാണ് "പ്രേമബുസാട്ടോ" .

നാടക കലയുടെ മുഴുവൻ സാധ്യതകളെയും അരങ്ങിലേക്കെത്തിക്കുന്ന ഈ നാടകത്തിന്റെ ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുകയാണ് ..ഈ നാടകം...