വി.ഡി. സതീശന്‍ എം.എല്‍.എ യ്ക്ക് അയര്‍ലണ്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി

ഡബ്ലിന്‍: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ കീഴില്‍ വിദേശമലയാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഓ.ഐ.സി.സി അയര്‍ലണ്ട് ഘടകത്തിന്റെ പ്രത്യേക ക്ഷണപ്രകാരം, ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിലെ ഡബ്ലിനിലെത്തിയ കെ.പി.സി.സി. വൈസ് പ്രസിഡണ്ട് വി.ഡി.സതീശന്‍ എം.എല്‍.എ യ്ക്ക് ബ്യൂമൗണ്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് ഉജ്ജ്വല സ്വീകരണം നല്‍കി.

two f33a5


ഓ.ഐ.സി.സി പ്രസിഡന്റ് എം.എം. ലിങ്ക്വിന്‍സ്റ്റാറിന്റെ അധ്യക്ഷതയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ വെച്ച് ഇന്ത്യന്‍ അംബാസിഡര്‍ വിജയ് ടാക്കൂര്‍ സിംഗ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഓ.ഐ.സി.സി ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കലിന്റെ ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ വി.ഡി. സതീശന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.

three 2180b


അയര്‍ലണ്ടിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് രാജു കുന്നക്കാട്ട് (പ്രവാസി കേരള കോണ്‍ഗ്രസ്)ഫവാസ് മാടശ്ശേരി (കെഎംസിസി) ജയ്മോന്‍ പാലാട്ടി (മൈന്‍ഡ് ) ബാബു ജോസഫ് (വേള്‍ഡ് മലയാളി കൌൺസിൽ, അയർലൻഡ് പ്രൊവിൻസ് ) സുബിന്‍ (ഐ.ഐ.ഒ.) പ്രദീപ് ചന്ദ്രന്‍(മലയാളം) ജോര്‍ജ് കുര്യന്‍ (കാസില്‍ ബ്ലേനി) ജിജോ പീടികമല (താല ക്ലബ്) ബിനുജിത്ത് (കണ്ണൂര്‍ അസോസിയേഷന്‍) ജോര്‍ജുകുട്ടി (വാട്ടര്‍ഫോര്‍ഡ്) സിബി, ഡോ.പൂരി (പഞ്ചാബി സൊസൈറ്റി) ടാനിയ കൂര്‍(ഇന്ത്യ ക്ലബ്), പ്രശാന്ത് ശുക്ല,സിറാജ് സെയ്ദി, സിബി, ഓ.ഐ.സി.സി ഭാരവാഹികളായ ബിജു സെബാസ്റ്റ്യന്‍, ഫ്രാന്‍സിസ് ഇടന്‍ഡറി,ജിംസണ്‍ ജെയിംസ്, തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി റോണി കുരിശ്ശിങ്കല്‍ പറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു.

one a7d38

ലിവിംഗ് സെര്‍ട്ട് പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.മൂന്നുമണിക്കൂറുകളോളം നീണ്ട നിന്ന കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരുന്നു. പരിപാടിയില്‍ 500 ഓളം പേരോളം പങ്കെടുക്കാനെത്തി.