ഓൾ അയർലൻഡ് ക്വിസിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മാർച്ച്‌ 10

MAL AIQC 18 Advt. 1 cf030

പൊതു അവധി ദിനമായ മാർച്ച് 19 തിങ്കളാഴ്ച താല ഫിർഹൌ സിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ വച്ച് കലാ -സാംസ്കാരിക സംഘടനയായ " മലയാളം " അയർലണ്ടിലെ മലയാളി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ആൾ അയർലൻഡ് ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയുവാനുള്ള അവസാന തീയതി മാർച്ച് 10 ആണ് . ജൂനിയർ( 7 to 12 years) ,സീനിയർ (12 to 17 years) വിഭാഗങ്ങളായി തിരിച്ചാണ് മത്സരം . രണ്ടു വിദ്യാർത്ഥികൾ അടങ്ങുന്ന ഓരോ ടീമായാണ് മത്സരിക്കേണ്ടത് .ഒരു ടീമിനുള്ള രെജിസ്ട്രേഷൻ ഫീസ് 20 യൂറോ ആണ് .പങ്കെടുക്കുന്ന കുട്ടികൾ അന്നേ ദിവസം രാവിലെ 11 .30 ന് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണം .സ്കൂൾ യുണിഫോമോ അല്ലെങ്കിൽ ഫോർമൽ ഡ്രെസോ ധരിച്ചിരിക്കണം . പങ്കെടുക്കുന്നവരുടെ ജനന സെർട്ടിഫിക്കറ്റിന്റെ ഒരു കോപ്പി യും കൊണ്ടുവരേണ്ടതാണ് .

SCIENCE, POLITICS,HISTORY,TECHNOLOGY, MEDIA ,SPORTS, GENERAL KNOWLEDGE എന്നി വിഷയങ്ങളെ അധികരിച്ചുള്ള എഴുത്തു പരീക്ഷ കൂടാതെ ഓഡിയോ, വീഡിയോ റൗണ്ടുകളും ഉണ്ടായിരിക്കും . . മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ് . സെമിഫൈനൽ ,ഫൈനൽ റൗണ്ടുകൾക്കുശേഷം വിജയികളാകുന്ന ടീമുകൾക്ക് ട്രോഫിയും ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് . പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കും . പേരുകൾ രജിസ്റ്റർ ചെയ്യുവാനും മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാനുമായി താഴെ കാണുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെടണമെന്നു "മലയാളം" ഭാരവാഹികൾ അറിയിക്കുന്നു .പ്രദീപ് 0871390007
അലക്സ് 0871237342
ബിപിൻ ചന്ദ് 0894492321
കിരൺ 0872160733