കിഡ്സ്‌ഫെസ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു


ഡബ്ലിന്‍ : ഏപ്രില്‍ 6, 7  തീയതികളില്‍ ഗ്രിഫിത്ത് അവന്യു മരീനോയിലെ Scoil Mhurie National Boys School ല്‍ നടക്കുന്ന മൈന്‍ഡ് കിഡിസ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സബ് ജൂനിയര്‍ , ജൂനിയര്‍ ,സീനിയര്‍ തുടങ്ങി മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 

ഏപ്രില്‍ 6 നു   ഡാന്‍സ് വിഭാഗങ്ങളും  7   തീയതി ശനിയാഴ്ച മറ്റു മത്സരങ്ങളുമാണ് നടത്തപ്പെടുക
മാര്‍ച്ച് 30  വരെ www.mindireland.org എന്ന വെബ് സൈറ്റില്‍ രജിസ്‌ട്രേര്‍ ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കും. മത്സരങ്ങള്‍ക്കുള്ള ഫീസ് ഓണ്‍ലൈനായി മാത്രമേ ചെയ്യുവാന്‍ പേയ്‌മെന്റ്  സാധിക്കുകയുള്ളു  . കിഡ്‌സ് ഫെസ്റ്റിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോസ് : 0872644351,  റൂബിന്‍ : 0894767974, സിജു:  0877778744