സാന്‍ട്രി മോര്‍ടോണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളഹൗസ് കായിക മത്സരമേളയുടെ ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ ആരംഭിച്ചു

k kayika mela 7f8c2

അയര്‍ലണ്ടിലെ ഇന്ത്യന്‍ കുട്ടികളുടെയും യുവതിയുവാക്കള്‍ക്കളുടെയും കായികമായ കഴിവുകള്‍ക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി ഏപ്രില്‍ 29-)൦ തീയതി ഞായറാഴ്ച രാവിലെ 11 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന കേരളഹൗസ് കായികമത്സരമേളയുടെ ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ ആരംഭിച്ചു.

നാലുവയസുള്ള കുട്ടികള്‍ മുതല്‍ എല്ലാവര്‍ക്കും പങ്കെടുക്കുവാന്‍ പറ്റിയ രീതിയിലാണ് കായികമത്സരമേള ചിട്ടപ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകo പ്രത്യേകo മത്സരങള്‍ ഉണ്ടായിരിക്കും. കൊച്ചുകുട്ടികളുടെ മത്സരങ്ങള്‍ക്ക് പ്രത്യേകമായ ഇന്‍ഡോര്‍ സ്റ്റേഡിയ൦ ഒരുക്കിട്ടുണ്ട്. ഓട്ട൦, ലോംഗ് ജംപ്, റിലേ, ഷോര്‍ട്ട് പുട്ട്, കൂട്ടഓട്ടം എന്നീഇന്നങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

മത്സരവിജയിങള്‍ക്ക് Nila Food Products, Oscar Travels, Recruitnet, Confident Travels എന്നിവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്. കായികപ്രേമികള്‍ക്ക് അതിരുകളില്ലാതെ കുതിക്കുവാന്‍ കേരളഹൗസ് ഒരുക്കുന്ന ഈ കായികമത്സരമേളയില്‍ പങ്കെടുക്കാനും മത്സരത്തെകുറിച്ച് കൂടുതല്‍ അറിയാനും https://keralahouseireland.com/register എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.