ഓൾ അയർലണ്ട് വടംവലി മത്സരം ഡബ്ലിനിൽ

vadamvai 95b16

സ്വോഡ്‌സ് മലയാളികളുടെ ആഭിമുഖ്യത്തിൽ മെയ് മാസം 12 ന് ഡബ്ലിനിൽ വൈകുന്നേരം അഞ്ചുമണിക്ക് ഒൾ അയർലന്റ് വടംവലി മത്സരം നടത്തപ്പെടുന്നു അയർലന്റിലെ വിവിധ ഭാഗങ്ങളിൽനിന്നുമായി 15 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും എന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

7 അംഗങ്ങൾ അടങ്ങുന്ന ടീമുകൾ 600 കിലോ അടിസ്ഥാനത്തിലായിരിക്കും മത്സരം നടത്തപ്പെടുന്നത്, ഇതാദ്യമായാണ് അയർലണ്ടിൽ വടംവലിക്ക് മാത്രമായി ഒരു മത്സരം സംഘടിപ്പിക്കുന്നത്, രജിസ്ടാർഷൻ 70 യൂറോയും ഒന്നാം സമ്മാനം നേടുന്ന ടീമിന് 501 യൂറോയും ട്രേഫിയൂറോയും രണ്ടാം സമ്മാനം നേടുന്ന ടീമിന് 250 യൂറോയും ട്രോഫിയും ഏറ്റവും നല്ല അച്ചടക്കം ഉള്ള ടീമിന് 101 യൂറോയും ആ യിരിക്കും സമ്മാനം,

അയർലണ്ട് ടഗ് ഓഫ് വാർ അസ്സോസിയേഷന്സിനെ പ്രതിനിധികരിച്ച് രണ്ട് ഐറിഷ് ടീമുകളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്, അയർലണ്ടിലെ വടം വലി രാജാക്കന്മാരായ കോർക്കിലെ ടീമുകൾക്ക് ശക്തമായ വെല്ലുവിളിയുമായിട്ടായിരിക്കും ഡബ്ലിൻ ടീമുകൾ കളത്തിൽ ഇറങ്ങുന്നത്, ശക്തന്മാരുടെ മത്സരം ഈ പ്രാവശ്യം തീ പാറും എന്ന് ഉറപ്പാണ്, കളി നിയത്രിക്കുന്നതിനായി ഐറിഷ് റഫറി ഉണ്ടായിരിക്കും .

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെടുക
ജോർജ് പുറപ്പന്താനം 0879496521 ,
ജോബി അഗസ്‌റ്റൈൻ 0876846012 ,
ജെനീഷ് 0892475818,
സിബു 0877707793