ഐറെസന്‍സ് '18 - 'ജനനാനന്തര ജീവിതം' ശ്രീ രവിചന്ദ്രൻ സി യുടെ പ്രഭാഷണം മേയ് 27-നു ഡബ്ലിനില്‍

essenseIreland 86dc3

കേരളത്തിലെ പ്രശസ്ത ശാസ്ത്ര പ്രചാരകനും, സ്വതന്ത്ര ചിന്തകനും, 2017 ലെ ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള കേരള സർക്കാരിന്റെ അവാർഡ്‌ ജേതാവുമായ സി. രവിചന്ദ്രൻ പ്രഭാഷണ പരമ്പരയുമായി യു കെ യും അയർലണ്ടും സന്ദർശിക്കുന്നു. മെയ് 14 മുതൽ 27 വരെയാണ് ഇംഗ്ലണ്ടിലെയും അയർലണ്ടിലെയും വിവിധ നഗരങ്ങളിൽ പ്രഭാഷണ പരമ്പര നടക്കുന്നത്.

വിശ്വാസവും അന്ധവിശ്വാസവും, യുക്തിയും യുക്തിരാഹിത്യവും, ശാസ്ത്രീയവും ശാസ്ത്ര വിരുദ്ധ ചിന്താഗതികളും യുക്തിഭദ്രമായി വിശകലനം ചെയ്യുന്നതിൽ പ്രശസ്തമാണ് രവിചന്ദ്രന്റെ പ്രഭാഷണങ്ങൾ. ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് കടന്നുകൂടിയിട്ടുള്ള ജാതി മത പ്രീണനങ്ങൾ വളരെ ആഴത്തില്‍ വേര് പടര്‍ത്തുമ്പോള്‍, അയര്‍ലണ്ടില്‍ വസിക്കുന്ന മലയാളികളുടെ ദൈനംദിന ജീവിത ചക്രവുമായി ഇഴചേർക്കുന്ന വാദമുഖങ്ങളാണ് ഈ പ്രഭാഷണത്തിൽ പ്രതീക്ഷിക്കുന്നത്.

പ്രഭാഷണവും സംവാദവും ചോദ്യോത്തരങ്ങളും ഇടകലർന്ന രവിചന്ദ്രൻ്റെ സംവേദന രീതി കേരളത്തിൽ വളരെ ജനപ്രിയമാണ്. ഈ അവസരത്തിലാണ് ശാസ്ത്രാവബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും മാനവികതയുടെയും പ്രാധാന്യം മനസ്സിലാക്കേണ്ടകാലഘട്ടത്തിലാണ് ഈ പ്രഭാഷണ പരമ്പര നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

അയർലണ്ടിൽ മലയാളികളുടെയിടയിൽ , ശാസ്ത്രം, മാനവികത, സ്വതന്ത്രചിന്ത ഇവ പ്രചരിപ്പിക്കുന്നത്തിനു വേണ്ടി എസ്സെൻസ്‌ അയർലണ്ട് എസ്സെൻസ്‌ യു.കെ യുമായി സഹകരിച്ചാണ് ഈ പരിപാടി അയര്‍ലണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

യുകെ യിൽ മേയ് 14, 19, 20, 24, 26 തീയതികളിലും അയർലണ്ടിൽ മേയ് 27 നുമാണ് പ്രഭാഷണങ്ങൾ. അബോർഷൻ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങൾ നടക്കുന്ന അയർലണ്ടിൽ ഇത് സംബന്ധിച്ച ക്രിയാത്മകമായ ഒരു ചർച്ചയ്ക്കും അഭിപ്രായ സമന്വയത്തിനും ഈ സംവാദം വേദിയാകുമെന്നും അയർലൻഡ് മലയാളികൾ ആവേശത്തോടെയാണ് ഇതിനെ നോക്കിക്കാണുന്നതെന്നും സംഘാടകർ അറിയിച്ചു.

​കൂടുതല്‍ വിവരങ്ങള്‍ ​ www.facebook.com/esSENSEIreland എന്ന ഫേസ്ബുക്ക്‌ പേജിലും
കൂടാതെ താഴെ കാണുന്ന നമ്പരിലും ലഭ്യമാണ്.

0872263917
0879289885
0894052681


essenseUKnIreland 32e96