ഓഐസിസി അയർലൻഡ് ഭവനനിർമ്മാണ പദ്ധതി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നിർവഹിക്കും...

oicchouse f5013

ഓഐസിസി അയർലൻഡ് ഭവനനിർമ്മാണ പദ്ധതി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നിർവഹിക്കും ഡബ്ലിൻ ∙ പ്രളയ ദുരിതാശ്വാസത്തിൽ, കെപിസിസിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന 1000 വീട് പദ്ധതിയിലും പറവൂരിന്റെ പുനർജനിയിലും ഓഐസിസി അയർലണ്ട് പങ്കാളികളാവുന്നു.

ഈ പദ്ധതിയിലേക്ക് ഓഐസിസി അയർലണ്ട് പണിതു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം മുൻ കേരള മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി നിർവഹിക്കുമെന്ന് ഓഐസിസി ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ അറിയിച്ചു. ചടങ്ങിൽ കെപിസിസി രാഷ്ട്രീയ കാര്യസമതി അംഗം അഡ്വ. വിഡി സതീശൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഓഐസിസി പ്രസിഡന്റ് എം.എം. ലിങ്ക് വിൻ സ്റ്റാർ സ്വാഗതം ആശംസിക്കും. 

ഡിസംബർ 20നു വ്യാഴാഴ്ച പറവൂർ മാച്ചാംതുരുത്തിൽ രാവിലെ 10 മണിക്ക് ശിലാസ്ഥാപനം നടക്കും. പ്രഫസർ കെ. വി. തോമസ് എംപി. മുഖ്യപ്രഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് ടി. ജെ. വിനോദ്, കെ. പി. ധനപാലൻ(എക്സ് എംപി) കെപിസിസി സെക്രട്ടറി വൽസല പ്രസന്നകുമാർ, ഡിസിസി ഭാരവാഹികളായ കെ.എ.അഗസ്റ്റിൻ, പി.വി.ലാലു, എം.ടി.ജയൻ, കൊച്ചുത്രേസ്യ ജോയി, കെപിസിസി, ഡിസിസി ഭാരവാഹികൾ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 974 686 3324