ഓ.ഐ.സി.സി അയർലൻഡ് ഭവന നിർമാണ പദ്ധതി പുരോഗമിക്കുന്നു

oicc1 6264a


ഡബ്ലിൻ: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി കേരളം രുപദേഷ് കോൺഗ്രസ് കമ്മറ്റി നടപ്പിലാക്കുന്ന 1000 ഭവന പദ്ധതിയിലും , പറവൂരിന്റെ പുനർജനിയിലും ഉൾപ്പെടുത്തി ഓ.ഐ.സി.സി അയർലൻഡ് നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതി കോൺക്രീറ്റ് ലെവലിൽ എത്തിയതായി ഓ.ഐ.സി.സി അയർലൻഡ് ഘടകം പ്രസിഡണ്ട് എം.എം. ലിങ്ക്വിൻസ്റ്റാർ , സെക്രട്ടറി സാൻജോ മുളവരിക്കൽ എന്നിവർ അറിയിച്ചു.

മുൻ കേരളം മുഖ്യമന്ത്രിയും AICC ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയായിരുന്നു ഈ ഭാവന പദ്ധതിയുടെശിലാസ്ഥാപനം നിർവഹിച്ചത്. പറവൂരിന്റെ പുനർജനി പദ്ധതിയിൽ 400 ഭവനങ്ങളാണ് MLA യുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്നത്.

വാർത്ത : റോണി കുരിശിങ്കൽപറമ്പിൽ , IT സെൽ കൺവീനർ , ജോ. സെക്രട്ടറി

oicc2 8d823
oicc3 1dbee