ഇന്ത്യൻ ഫാമിലി ക്ലബ് ഒരുക്കുന്ന 'ബ്രിഡ്ജ് 2019' മെയ് 4,5 തീയതികളിൽ

bridge2019 309ae

അയർലണ്ടിലെ കലാസാംസ്കാരിക മേഖലയിൽ ഒരു സുപ്രധാന ചുവടുവെപ്പുമായി ഇന്ത്യൻ ഫാമിലി ക്ലബ് (IFC,Blanchardstown) ഫിൻഗൽ കൗണ്ടി കൗണ്സിലിന്റെ സഹകരണത്തോടെ ബ്ലാഞ്ചസ്ടൌൺ ഷോപ്പിംഗ് സെന്ററിനോട് ചേർന്നുള്ള മില്ലെനിയം പാർക്ക് മൈതാനത്ത് ( North end of millennium park located near McDonald’s drive thru and Krispy Kreme ) മെയ് 4 ,5 തീയതികളിൽ ‘ബ്രിഡ്ജ് 2019 ‘ എന്ന ഫുഡ് & കൾച്ചറൽ മേള സംഘടിപ്പിക്കുന്നു.

ഭാരതീയ സമൂഹത്തിനോടപ്പം, അയർലൻഡ്, മറ്റു യൂറോപ്യൻ രാജ്യങ്ങൾ, ഫിലിപ്പീൻസ്, ആഫ്രിക്ക , അമേരിക്ക, പേർഷ്യൻ മേഖലകളിൽ നിന്നുള്ളവരെയും ,ടൂറിസ്റ്കളേയും ഒന്നിച്ചൊരു കുടക്കീഴിൽ എത്തിച്ച് രണ്ട് ദിവസം നീളുന്ന വിവിധയിനം കലാ സാംസ്ക്കാരിക പരിപാടികൾ ,സൗത്ത് & നോർത്ത് ഇന്ത്യൻ വിഭവങ്ങളോടൊപ്പം മറ്റ് രാജ്യങ്ങളുടെ ഫുഡ് സ്റ്റാളുകൾ , ഭാരതീയ കലാപരിപാടികളോടൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിവിധയിനം നൃത്തനാട്യയിനങ്ങളും കോർത്തിണക്കിയുള്ള സ്റ്റേജ് ഇനങ്ങളും ഈ ഷോയുടെ ഭാഗമാകുന്നു .

അയർലണ്ടിൽ വസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് മറ്റ് ദേശക്കാരുമായി സംവദിക്കാനും , ഫുഡ് & കൾച്ചറൽ മേളയിൽ പങ്കെടുക്കാനുമുള്ള ഈ സുവർണ്ണാവസരം ഇന്ത്യൻ ഫാമിലി ക്ലബിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ വിപുലമായി നടപ്പിലാക്കാനുള്ള പ്രയതനത്തെ ഒരു വൻ വിജയമാക്കാൻ എല്ലാ മലയാളികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

‘ബ്രിഡ്ജ് 2019’ ൽ സ്റ്റാളുകൾ , പരസ്യങ്ങൾ എന്നിവയ്ക്കും ,കലാപരിപാടികൾ അവതരിപ്പിക്കാൻ താത്പര്യപ്പെടുന്നവർക്കും +353876514440 +353879317931 എന്നീ മൊബൈൽ നമ്പറുകളിലോ ഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം ഈമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

കലാ പരിപാടികൾ അവതരിപ്പിക്കാനും ആസ്വദിക്കാനുമുള്ള അവസരം പൂർണ്ണമായും സൗജന്യമാണ്.

bridge2019 1 99935 bridge2019 2 948c3