ലിങ്ക് വിന്‍സ്റ്റാര്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ്

oicc1 4aec2

ഡബ്ലിന്‍: എ.ഐ.സി.സി.യുടെ വിദേശ ഇന്ത്യക്കാരുടെ സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലന്‍ഡ് ഘടകം പ്രസിഡന്റായി എം.എം ലിങ്ക് വിന്‍സ്റ്റാറിനെ നിയമിച്ചതായി ചെയര്‍മാന്‍ സാം പിത്രോഡ അറിയിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുഭാവികളായ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ളവര്‍ ഒത്തുചേരുന്ന സംഘടനയാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി). രാഹുല്‍ഗാന്ധിയടക്കമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതാക്കള്‍ അയര്‍ലണ്ടില്‍ എത്തുമ്പോള്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന ചുമതയും ഐ.ഒ.സിക്കാണ്. നിലവില്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് അനുഭാവികളായ മലയാളികളുടെ സംഘടനയായ ഒ.ഐ.സി.സി-യുടെ പ്രസിഡന്റാണ് ഇദ്ദേഹം.

oicc2 24477

കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹൈസ്‌കൂളില്‍ കെ.എസ്.യു യുണിറ്റ് പ്രസിഡന്റ് മുതല്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജ്, തൃക്കാക്കര ഭാരത്മാതാ കോളേജ് എന്നിവിടങ്ങളില്‍ കോളേജ് യൂണിയന്റെ താക്കോല്‍ സ്ഥാനങ്ങള്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ മികച്ച സംഘടനകള്‍ക്കുള്ള അവാര്‍ഡ്, അധ്യാപകന്‍, സഹകരണ ബാങ്ക് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മികച്ച സംഘാടകനുള്ള ജി.ഐ.എ ഇന്റര്‍നാഷണല്‍ എക്‌സലന്റ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

അയര്‍ലണ്ടിലെ കോണ്‍ഗ്രസ് അനുഭാവികളായ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഇന്ത്യക്കാരുടെ ഒരു പൊതുവേദിയായി ഐ.ഒ.സി മാറും.


വാർത്ത: ടോണി കുരിശിങ്കൽ പറമ്പിൽ I.T cell Convener (Joint - Secretary)