ക്രാന്തിയുടെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 5 ശനിയാഴ്ച ഡബ്ലിനില്‍.

kranthi 918da

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനമായ ക്രാന്തിയുടെ വാര്‍ഷിക പൊതുയോഗം ഒക്ടോബർ 5 ശനിയാഴ്ച ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ വച്ച് സംഘടിപ്പിക്കുന്നു.

2.30pm-ന് ആരംഭിക്കുന്ന പൊതുയോഗത്തില്‍ കേന്ദ്രകമ്മറ്റി അംഗങ്ങളും ക്രാന്തിയുടെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികളും, പ്രവര്‍ത്തകരും പങ്കെടുക്കും. സംഘടനയുടെ 2018-19 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം, റിപ്പോര്‍ട്ടിന്മേലുള്ള വിശദമായ ചര്‍ച്ച, വരവ് ചിലവു കണക്കുകളുടെ അവതരണം, പ്രമേയ അവതരണം എന്നിവ കൂടാതെ 2019-20 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെയും പ്രസ്തുത യോഗത്തില്‍വച്ച്‌ തിരഞ്ഞെടുക്കും. ഭാവി പ്രവർത്തങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും,നിർദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.

രൂപീകൃതമായി ചുരുങ്ങിയ കാലയളവിൽ തന്നെ ക്രാന്തിയുടെ നേതൃത്വത്തിൽ നടന്ന പരിപാടികള്‍ ഐറിഷ് മാദ്ധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരുന്നു. വാര്‍ഷിക പൊതുയോഗത്തിലേക്ക് ക്രാന്തിയുടെ മുഴുവന്‍ അംഗങ്ങളെയും ക്ഷണിക്കുന്നതായി കേന്ദ്രകമ്മറ്റി അറിയിച്ചു.