ക്രാന്തി വാർഷീക പൊതുസമ്മേളനം ചേർന്നു;പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.

Kranthi2019 1 f47d9

ക്രാന്തിയുടെ വാർഷിക പൊതുസമ്മേളനം ഡബ്ലിൻ കാൾട്ടൺ ഹോട്ടലിൽ കൂടി. സമ്മേളനം രാജൻ ദേവസ്യ ഉത്‌ഘാടനം ചെയ്തു. യോഗത്തിൽ വൈസ് പ്രസിഡന്റ്‌ പ്രീതി മനോജ്‌ അധ്യക്ഷത വഹിച്ചു . ക്രാന്തി കമ്മറ്റി അംഗങ്ങളായ സുരേഷ് ബാബു രക്തസാക്ഷി പ്രമേയവും മനോജ്‌ ഡി മാന്നാത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ലോക കേരള സഭ അംഗം അഭിലാഷ് തോമസും ക്രാന്തി കമ്മറ്റി അംഗങ്ങൾ ആയ ജോൺ ചാക്കോയും ശ്രീകുമാറും ആശംസ പ്രസംഗം നടത്തി. തുടർന്നു സമ്മേളന നടപടികൾ ഷിജിമോൻ കച്ചേരിയിലും , പ്രിയ വിജയാനന്ദ് , ബെന്നി സെബാസ്റ്റ്യൻ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു. സെക്രട്ടറി ഷാജു ജോസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രെഷറർ അജയ് സി ഷാജി അവതരിപ്പിച്ച വരവ് ചിലവ് കണക്കും ചർച്ച ചെയ്തു. ചർച്ചക്ക് സെക്രട്ടറി ഷാജു ജോസ് മറുപടി പറഞ്ഞു.തുടർന്നു സെക്രട്ടറി അവതരിപ്പിച്ച പതിനഞ്ച അംഗ കമ്മറ്റിയെ ഏകകണ്ഠമായി പൊതുയോഗം അംഗീകരിച്ചു.ഷിനിത്ത് എ കെ അവകാശ പ്രമേയം അവതരിപ്പിച്ചു. ബ്രക്സിറ്റ് ഉയർത്തിയ ആശങ്കകൾ പരിഹരിക്കാൻ ടോറി സർക്കാർ പരാജയപെട്ടതിലും കാശ്മീരിൽ നടക്കുന്ന കടുത്ത മനുഷ്യവകാശ ലംഘനങ്ങളിലും പ്രമേയം ആശങ്ക രേഖപെടുത്തി. നരേന്ദ്രമോഡിയുടെ കീഴിലുള്ള രണ്ടാം എൻ ഡി എ സർക്കാർ പൊതുമേഖലയെ കോർപറെട്ടുകൾക്ക് വിറ്റു തുലക്കുകയാണെന്നു പ്രമേയം കുറ്റപ്പെടുത്തി. അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കണമെന്നും ഇവിടെ എത്തുന്ന ജെനെറൽ നഴ്‌സുമാരുടെ ജീവിത പങ്കാളികൾക്ക് ജോലി ചെയ്യാൻ അനുവാദം കിട്ടാത്ത സാഹചര്യം മാറ്റണം എന്നും സർക്കാരിനോട് പ്രമേയം ആവശ്യപെട്ടു. രണ്ടു പ്രളയത്തെ അതിജീവിക്കാൻ കേരളത്തെ നയിച്ച പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള ഇടതു സർക്കാരിനെയും പ്രമേയം അഭിനന്ദിച്ചു.

പുതിയ കമ്മറ്റി പ്രീതി മനോജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു പ്രസിഡന്റായി ഷിനിത്ത് എ കെയും സെക്രട്ടറിയായി അഭിലാഷ് തോമസിനെയും വൈസ് പ്രസിഡന്റായി പ്രീതി മനോജിനെയും ജോയിന്റ് സെക്രട്ടറിയായി മനോജ്‌ ഡി മാന്നാത്തിനെയും ട്രെഷറായി അജയ് സി ഷാജിയെയും തിരെഞ്ഞെടുത്തു.ഇവരെകൂടാതെ ജീവൻ വർഗീസ്, വർഗീസ് ജോയി, സരിൻ വി സദാശിവൻ , അനൂപ് ജോൺ, രതീഷ് സുരേഷ്, സുരേഷ് ബാബു, ശ്രീകുമാർ നാരായണൻ , ബിനു വർഗീസ് , രാജു ജോർജ് , ജോൺ ചാക്കോ എന്നിവരാണ് കമ്മറ്റി അംഗങ്ങൾ


kranthi2019 2 8d129