റോജി. എം. ജോൺ എം.എൽ.എ അയർലണ്ടിൽ നിന്നും രാജീവ് ഗാന്ധി അവാർഡ് സ്വീകരിച്ചു.

oicc2019 2 13476

ഡബ്ലിൻ: ഐ.ഓ.സി -  ഓ.ഐ.സി.സി അയർലണ്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ 75 - ആം ജന്മദിനാഘോഷ ചടങ്ങിൽ വച്ച് ഓ.ഐ.സി.സി അയർലൻഡ് ഏർപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള രാജീവ് ഗാന്ധി അവാർഡ് 2019 , റോജി.എം.ജോൺ എം.എൽ.എ ഓ.ഐ.സി.സി ചെയർമാൻ ഗുർഷരൺ സിങ്ങിൽ നിന്നും ഏറ്റു വാങ്ങി. 

ഐ.ഓ.സി -  ഓ.ഐ.സി.സി പ്രസിഡണ്ട് എം.എം ലിങ്ക്വിൻസ്റ്റാർ അധ്യക്ഷത വഹിച്ച യോഗം ജന. സെക്രട്ടറി സാൻജോ മുളവരിക്കലിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഫാ. മാർട്ടിൻ പൊറോക്കാരൻ മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ വൈസ് പ്രസിഡന്റ് പി.എം ജോർജുകുട്ടി, റോണി കുരിശിങ്കൻപറമ്പിൽ , ഫ്രാൻസിസ് ജേക്കബ്, ജിംസൺ ജെയിംസ്, ഡീനോ ജേക്കബ്, റെജി മാത്യു കൊട്ടാരത്തിൽ, ഷേർലി റെജി, റയാൻ ജോസ്, മനോജ്  മാന്നാത്ത് , ബാബുലാൽ യാദവ് , സിറാജ് സെയ്ദി, ആന്റോ താല , ജോസ് വെട്ടിയ്ക്കൽ , ബിനോയ് ലൂക്കൻ, ജോയ് മൂഞ്ഞേലി, രാജേഷ് ഉണ്ണിത്താൻ, ബിന്ദു ഇടൻട്ര, രാജൻ തര്യൻ , ജോണി മലയാറ്റൂർ, തുടങ്ങിയവർ സംസാരിച്ചു.

യോഗത്തിനു ശേഷം നടന്ന കലാപരിപാടികൾക്ക് ഇനസ് മാർട്ടിൻ, ശ്രുതി മുളവരിക്കൽ , ആഞ്ജലീന തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്ത: റോണി കുരിശിങ്കൽ പറമ്പിൽ
oicc2019 1 d8829
oicc2019 3 85f8e
oicc2019 7 448b0
oicc2019 4 ffd9b
oicc2019 5 e5ebdoicc2019 6 02781