ഓ.ഐ.സി.സി അയർലൻഡ് ഏർപ്പെടുത്തിയ  മികച്ച പാർലമെന്റേറിയനുള്ള  ഗാന്ധി അവാർഡ് വി.ടി. ബൽറാം എം.എൽ.എയ്ക്ക് സമ്മാനിച്ചു 

oicc1 2b2a9

ഡബ്ലിൻ: ഐ.ഓ.സി - ഓ.ഐ.സി.സി അയർലൻഡ് ഡബ്ലിനിൽ വച്ച് സംഘടിപ്പിച്ച ഒരു വർഷം  നീണ്ടു നിൽക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങളിൽ വി.ടി. ബൽറാം എം.എൽ.എ  വിശിഷ്ട്ടാതിഥിയായി  പങ്കെടുത്തു.ചടങ്ങിൽ വച്ച് ഓ.ഐ.സി.സി അയർലൻഡ് ഏർപ്പെടുത്തിയ 2019 - ലെ മികച്ച പാർലമെന്റേറിയനുള്ള  ഗാന്ധി അവാർഡ് ഐ.ഓ.സി  ചെയർമാൻ ഗുർഷരൻ സിങ്ങിൽ നിന്നും വി.ടി ബൽറാം എം.എൽ.എ സ്വീകരിച്ചു.
oicc2 90944

ഐ.ഓ.സി - ഓ.ഐ.സി.സിപ്രസിഡണ്ട് എം.എം ലിങ്ക്വിൻസ്റ്റാർ അധ്യക്ഷത വഹിച്ച യോഗം ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കലിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. യോഗത്തിൽ പി.എം. ജോർജ്കുട്ടി, പ്രശാന്ത് മാത്യു ,ഡീനോ ജേക്കബ് , റോയ് കുഞ്ചലക്കാട് , റോണി കുരിശിങ്കപറമ്പിൽ , ജിംസൺ ജെയിംസ്, ഫവാസ് മാടശ്ശേരി, രാജു കുന്നക്കാട്ട് , രാജേഷ് ഉണ്ണിത്താൻ , മനോജ് മെഴുവേലി , സണ്ണി രഹേനി, ബിനു ബ്ലാക്‌റോക്ക്, റോയ് പേരയിൽ, ബാബുലാൽ യാദവ്, തുടങ്ങിയവർ സംസാരിച്ചു.

കലാപരിപാടികൾക്ക് മംഗള രാജേഷ്, അനുഗ്രഹ ജോയ്, നിധി  സജേഷ്‌, ആഞ്ജലീന ജിബി, എനിസ് മാർട്ടിൻ , ശ്രുതി മുളവരിക്കൽ എന്നിവർ നേതൃത്വം നൽകി,

oicc3 3a26coicc4 1a37aoicc5 8b0caoicc6 20b34oicc7 c6b84oicc8 d26daoicc9 2e556oicc10 67befoicc11 6ec57
oicc15 c4a2boicc16 8c055oicc12 a370coicc13 e38d4oicc14 c7aa8


വാർത്ത: റോണി കുരിശിങ്കൻപറമ്പിൽ.