നിലമ്പൂരിനു കൈത്താങ്ങായി ക്രാന്തിയും

kranthinilambur1 4ce19

വെള്ളപൊക്കത്തിലും ഉരുൾപൊട്ടലിലും തകർന്ന നിലമ്പൂരിനു കൈത്താങ്ങായി ക്രാന്തിയും കൈകോർക്കുന്നു. ആയിരത്തോളം വീടുകൾ പൂർണമായും മൂവായിരത്തോളം വീടുകൾ ഭാഗീകമായു ഉരുൾ പൊട്ടലിൽ നിലമ്പൂർ മേഖലയിൽ മാത്രം തകർന്നു.ഏഴായിരത്തോളം വീടുകളിൽ വെള്ളം കയറി.ആയിരം കോടിയുടെ നഷ്ട്ടം ആണ് കണക്കാക്കുന്നത്. ഉരുൾപൊട്ടലിൽ തകർന്ന വീടുകൾക്ക് സ്ഥലം ഉൾപ്പെടെ കണ്ടെത്തേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്.

റീ ബിൽഡ് നിലബൂർ എന്ന പദ്ധതിയിലൂടെയാണ് നിലമ്പൂരിന്റെ പുനർ നിർമാണം ലക്ഷ്യമിടുന്നത്. നിലമ്പൂർ എം എൽ എ പി വി അൻവർ ചെയർമാനും നിലമ്പൂർ സ്വദേശിയായ രാജ്യസഭ എം പി പി വി അബ്‌ദുൾ വഹാബ് മുഖ്യ രക്ഷാധികാരിയും ആയും ആണ് റീ ബിൽഡ് നിലമ്പൂർ പ്രവർത്തിക്കുന്നത്.

സർക്കാരിന്റെ വെള്ളപൊക്ക ദുരിത്വാശാസ നിധിയുടെയും വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ ആണ് വീടുകളുടെ പുനർനിർമാണം റീബിൽഡ്‌ നിലമ്പൂർ നടത്തുന്നത്. ഇത് വരെ എട്ട് ഏക്കറോളം സ്ഥലം സംഭാവനയായി പദ്ധതിക്ക് വേണ്ടി ലഭിച്ചു കഴിഞ്ഞു.ഈ അവസ്ഥയിലാണ് ക്രാന്തി അയർലണ്ടും റീബിൽഡ്‌ നിലബൂരിനെ കഴിയുന്ന രീതിയിൽ സഹായിക്കാനായി മുന്നോട്ടു വരുന്നത്.

ഇതിനായി ക്രാന്തി അംഗങ്ങളിൽ നിന്നും തത്പരരായ മറ്റുള്ളവരിൽ നിന്നും പണം കണ്ടെത്തും. കൂടാതെ ബാഡ്മിന്റൺ ടൂർണമെന്റ്, ഫുഡ് ഫെസ്റ്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചും പണം കണ്ടെത്താൻ ആണ് തീരുമാനം. ഇങ്ങനെ സംഭരിക്കുന്ന മുഴുവൻ തുകയും നിലമ്പൂരിന്റെ പുനർ നിർമാണത്തിനായി ഉപയോഗിക്കും.

kranthinilambur2 378fe