കെ കെ ശൈലജ ടീച്ചറെയും ആരോഗ്യമേഖലയിലെ ശ്രദ്ധ നേടിയ മലയാളികളെയും ക്രാന്തി ആദരിക്കുന്നു,

KranthikkShilaja 2236f

കേരളത്തിന്റെ  ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചറെയും അയർലണ്ടിൽ ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ മലയാളികളെയും  ക്രാന്തി അനുമോദിക്കുന്നു. ഈ മാസം 27 -ആം തീയതി, ബുധനാഴ്ച വൈകിട്ട് 6:30 -ന് റെഡ്കൗ  മോറൻ ഹോട്ടലിൽ ആണ് അനുമോദന യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

രണ്ടു പ്രാവശ്യം നിപ ബാധിച്ചപ്പോൾ മുന്നിൽ നിന്ന് കേരളത്തെ  നയിച്ച മന്ത്രി ശൈലജ ടീച്ചറുടെ  നേതൃത്വ പാടവം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപെട്ടിരുന്നു.ദേശീയതലത്തിൽ നിരവധി അവാർഡുകൾ  ആണ് ആരോഗ്യ മന്ത്രി എന്ന നിലയിൽ ടീച്ചറെ തേടിയെത്തിയത്.ടീച്ചറെ അനുമോദിക്കുന്നതിനോടൊപ്പം ആരോഗ്യ രംഗത്ത് ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിയ മലയാളികളെയും ക്രാന്തി അനുമോദിക്കുന്നുണ്ട്.

  അയർലണ്ട്  സന്ദർശനത്തിനു എത്തുന്ന മന്ത്രി നഴ്സ്മാരുടെ റിക്രൂട്ടുമെന്റ് സർക്കാർ മുഖേന ആക്കുന്നതിനുള്ള അവസാന വട്ട ചർച്ചകൾ നടത്തും. കൂടാതെ കേരളത്തിൽ സ്ഥാപിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ഉപദേശകൻ ആയി നിശ്ചയിച്ചിട്ടുള്ള ഡബ്ലിൻ UCD - യിലെ സ്കൂൾ ഓഫ് മെഡിക്കൽ സയൻസിലെ മൈക്രോ ബയോളജി പ്രൊഫസറും പ്രമുഖ മൈക്രോ ബയോളജിസ്റ്റമായ  ഡോക്ടർ വില്യം ഹാളുമായി കൂടികാഴ്ചയും നടത്തും