അറിയിപ്പ്
  • SlideshowFx Plugin: Invalid response from server on gallery request
    ( Error 404 <br />(Not Found)!!1

    404. That’s an error.

    The requested URL /data/feed/api/user/107925685455037898279?thumbsize=160c was not found on this server. That’s all we know. )

മലയാളം നടത്തുന്ന "ഞങ്ങളുടെ ശബ്ദം " ഇന്ന്

image 00f29അയർലണ്ടിൽ ആദ്യമായി പ്രവാസി മലയാളി വിദ്യാർത്ഥിക്കൾക്കായി ഒരു സംഘടനാ പ്രവർത്തനം മലയാളം ഒരുക്കുന്നു . പ്രവാസി മലയാളി വിദ്യാർത്ഥികൾക്കായി M4youth എന്ന പേരിൽ ഒരു ഫോറം രൂപീകരിക്കുകയും , വിദ്ധാർത്ഥികൾ നേരിടേണ്ടി വരുന്ന പ്രധാന കടമ്പകളും അവരുടെ പ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചർച്ചയയും മലയാളം ഇന്ന് ഒരുക്കുന്നു .

" ഞങ്ങളുടെ ശബ്ദം " എന്ന പേരിൽ നടത്തുന്ന സംവാദത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം . ഇത്തരത്തിലുള്ള ഒരു നീക്കം വരും വർഷങ്ങളിൽ...

കേരളത്തിൽ അടിസ്ഥാന ശമ്പളതിനു വേണ്ടി സമരം ചെയ്യുന്ന നഴ്‌സുമാർക്ക് പിന്തുണയും ആയി ക്രാന്തിയും

kranthi1 9b97aഅടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കാൻ ആയി സമരം ചെയ്യുന്ന യു എൻ എ യും ഐ എൻ എയും ഉൾപ്പെടുന്ന സംഘടനകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ക്രാന്തിയും. കഴിഞ്ഞ ദിവസം കൂടിയ ക്രാന്തി കമ്മറ്റി ആണ് സമരം തുടരുന്ന നഴ്‌സുമാരെ പിന്തുണക്കാൻ തീരുമാനം എടുത്തത്. അസംഘടിത തൊഴിൽ മേഖലയായ പ്രൈവറ്റ് മേഖലയിലെ നഴ്സ്മാരെ സംഘടിപ്പിച്ചു സമരം മുന്നോട്ടു നയിക്കുന്ന സംഘടനകളെ ക്രാന്തി പ്രത്യേകം അഭിനന്ദിച്ചു.

ഇത്തരത്തിൽ അസംഘടിതരായി നിൽക്കുന്ന പ്രൈവറ്റ് സ്കൂൾ അധ്യാപകർ ഉൾപെടെ ചൂഷണം...

കുരുന്നു കല തിരിച്ചറിയാൻ ആർട്ട്സ് കോർണർ ,ജീവജാലങ്ങളെ അടുത്തറിയാൻ പെറ്റ് ഷോ

arts2 ff6e2ഡബ്ലിന്‍:ജൂണ്‍ 17 ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ എത്തുന്ന കുട്ടികള്‍ക്കായി ആര്‍ട്‌സ് കോര്‍ണറുകള്‍ ഒരുങ്ങുന്നു.വിനോദത്തോടൊപ്പം ചിത്രരചനാ പഠനവും,ലക്ഷ്യമിടുന്ന ആര്‍ട്‌സ് കോര്‍ണര്‍ കേരളാ ഹൗസ് കാര്‍ണിവലിന്റെ മുഖ്യശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാകും.

ഉച്ചക്ക് 12 മണിയ്ക്ക് ആര്‍ട്‌സ് കോർണർ ആരംഭിക്കുന്നു .പങ്കെടുക്കുന്ന കുട്ടികള്‍ ക്രയോണ്‍സ് കൊണ്ടുവരേണ്ടതാണ്.മിതമായ വിലയില്‍ കാര്‍ണിവല്‍...

അവസാന അങ്കത്തിന് ഇനി നാലു കരുത്തര്‍

khcricket 79672കേരളഹൌസ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളുടെ പ്രാഥമിക പോരാട്ടങ്ങള്‍ ജൂണ്‍ 10 ശനിയാഴ്ച നടത്തപ്പെട്ടു ,കരുത്തരായ 12 ടീമുകള്‍ തമ്മില്‍ നടന്ന വാശിയേറിയ മത്സരങ്ങല്‍ക്കൊടുവില്‍ സെമിയിലേക്ക് KCC, LCC, FINGLAS 11 , SWORDS ടീമുകള്‍ യോഗ്യത നേടി .

കാര്‍ണിവല്‍ ദിവസമായ ജൂണ്‍ പതിനേഴിനാണ് സെമിയും ഫൈനലും നടത്തപ്പെടുന്നത് ,ആദ്യ സെമിയില്‍ LCC, FINGLAS 11 നുമായും,രണ്ടാം സെമിയില്‍ KCC, SWORDS നോടും ഏറ്റുമുട്ടും,പ്രാഥമിക മത്സരങ്ങളില്‍ ഒരു പരാജയം പോലും...

കേരള ഹൌസ് കാർണിവൽ 2017 ൽ 'വിശ്വാസ് ലൈവ് കുക്കറിഷോ കോണ്ടസ്റ്റില്‍ ; പങ്കെടുക്കൂ, സമ്മാനങ്ങൾ നേടൂ !

kerala copy 45c7eജൂൺ 17 ന് നടക്കുന്ന കേരള ഹൌസ് കാർണിവലിൽ ഈ വർഷം വിശ്വാസ് ഫുഡ് സ്പോൺസർ ചെയ്യുന്ന വിശ്വാസ് ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 12 ജോഡികള്‍ക്കുമാത്രമാണ് ഈ ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

പങ്കെടുക്കുന്നവർ ലൈവ് ആയി 30 മിനിറ്റിനുള്ളിൽ നാടൻ ഭക്ഷണം ഉണ്ടാക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടത്. ഭക്ഷണം ഉണ്ടാക്കുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും വിശ്വാസ് ഫുഡ് പ്രോഡക്ടസ് നൽകുന്നതാണ്.

ആദ്യ...

ക്രാന്തിയുടെ ഉത്‌ഘാടനം എം എ ബേബി നിർവഹിച്ചു ;ഇന്ന് വാട്ടർഫോർഡിൽ പൊതുസമ്മേളനത്തിലും പങ്കെടുക്കും (ചിത്രങ്ങൾ )

JO3A7364 resized 1 c2a5cഅയർലണ്ടിൽ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സാംസ്കാരിക സംഘടനയുടെ ഉത്‌ഘാടനം ഡബ്ലിനിൽ സി പി എം പോളിറ്റ് ബ്യുറോ മെമ്പർ എം എ ബേബി നിർവഹിച്ചു .ഇന്നലെ ഡബ്ലിൻ വാക്കിൻസ്‌ടൗൺ WSAFഹാളിൽ ആയിരുന്നു ചടങ്ങ് .ഉത്‌ഘാടന സമ്മേളനത്തിൽ ഐറിഷ് പാർലമെന്റ് അംഗം റൂഥ് കോപ്പിഞ്ചറും ഡബ്ലിൻ സിറ്റി കൗൺസിലർ ഐലീഷ് റയാനും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ യു കെ സെക്രട്ടറി ഹാർസീവ് ബെൻസും ക്രാന്തിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു.
വലത് പക്ഷം പിടിമുറക്കി കൊണ്ടിരിക്കുന്ന സമയത്ത്...

പന്തടിക്കു വലകുലുക്കൂ സമ്മാനങ്ങൾ നേടൂ.കാര്‍ണിവലില്‍ ആവേശമുണര്‍ത്താന്‍ ഇത്തവണയും ഫുട്‌ബോള്‍ ഷൂട്ടൌട്ട് മത്സരങ്ങള്‍,

khpenaly 83040ഐറിഷ് മലയാളികളുടെ ആഘോഷമായ ജൂൺ 17 ശനിയാഴ്ച കേരളഹൌസ് കാര്‍ണിവലില്‍ ഇക്കുറിയും ഫുട്‌ബോള്‍ ഷൂട്ടൌട്ട് മത്സരങ്ങള്‍ അരങ്ങേറുന്നു.5 പേരടങ്ങുന്ന ടീമായിട്ടാണ് ഈ മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്.കുട്ടികൾക്കും ഇതിൽ പങ്കെടുക്കാം. കഴിഞ്ഞ തവണ മികച്ച നിലവാരം പുലര്‍ത്തിയ വാശിയേറിയ ഈ മത്സരങ്ങളുടെ വിജയികളെ കാത്ത്ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

ഫുട്‌ബോള്‍ ഷൂട്ടൌട്ട് മത്സരം അരങ്ങേറുന്ന കാര്‍ണിവലിലേക്ക് എല്ലാ ഫുട്‌ബോള്‍ പ്രേമികളേയും സ്വാഗതം...

അയർലണ്ടിൽ എം എ ബേബിക്കു ഊഷ്മള സ്വീകരണം .ഇന്ന് ഡബ്ലിനിൽ ക്രാന്തിയുടെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിക്കും .

mababy b006dക്രാന്തിയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അയർലണ്ടിൽ എത്തി ചേർന്ന സി പി എം പിബി മെമ്പർ എം എ ബേബിക്കു ഊഷ്മള സ്വീകരണം നൽകി .അയർലണ്ടിൽ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സാംസ്കാരിക സംഘടനയുടെ ഉത്‌ഘാടനം ഇന്നു ഡബ്ലിനിൽ സി പി എം പോളിറ്റ് ബ്യുറോ മെമ്പർ എം എ ബേബി നിർവഹിക്കും .

ഡബ്ലിൻ വാക്കിൻസ്‌ടൗൺ WSAF ഹാളിൽ വൈകിട്ട് ആറ് മണിക്കാണ് ഉത്‌ഘാടന ചടങ്ങ് .ഉത്‌ഘാടന സമ്മേളനത്തിൽ ഐറിഷ് പാർലമെന്റ് അംഗം റൂഥ് കോപ്പിഞ്ചറും ഡബ്ലിൻ സിറ്റി കൗൺസിലർ ഐലീഷ് റയാനും ഇന്ത്യൻ...

കേരള ഹൗസ് ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കൂ; ഗോൾഡ് കോയിൻ സ്വന്തമാക്കൂ

khphoto 60fe7അയർലണ്ടിന്റെ ഏറ്റവും വലിയ മലയാളി സംഗമമായ കേരള ഹൗസ് കാര്‍ണിവല്‍ 2017 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാൻ സുവർണ്ണാവസരം. വിജയികളാകുന്നവരെ പിൻ കേരള സ്പോൺസർ ചെയ്യുന്ന ഗോൾഡ് കോയിൻ ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നു.

ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.താഴെക്കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം നിങ്ങളുടെ ഏറ്റവും നല്ല ഫാമിലി ഫോട്ടോ അതിൽ അപ്‌ലോഡ് ചെയ്യുക. ഏറ്റവും കൂടുതൽ ആളുകൾ...

ധോണിക്ക് ആദരവുമായി കേരളഹൌസ് ചാമ്പ്യന്‍സ് ട്രോഫി .

sheen 615f4ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളും ,ലോക കിരീടങ്ങള്‍ ഓരോന്നായി ഇന്ത്യക്ക് സമ്മാനിക്കുകയും ,അവസാന പന്തിനേയും അതിര്‍ത്തി കടത്തുന്ന ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറും,വിക്കറ്റിനു പിന്നിലെ ഇതിഹാസവുമായ ധോണിക്ക് കേരളഹൌസിന്റെ ആദരവ് .

കേരളഹൌസ് കാര്‍ണിവലുമായി ബന്ധപ്പെട്ട ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്‌ മത്സരങ്ങള്‍ ഇക്കുറി രണ്ടു ദിവസങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത് ,പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ ജൂണ്‍ പത്തു ശനിയാഴ്ചയും...