ഓ.ഐ.സി.സി അയർലൻഡ് ഏർപ്പെടുത്തിയ  മികച്ച പാർലമെന്റേറിയനുള്ള  ഗാന്ധി അവാർഡ് വി.ടി. ബൽറാം എം.എൽ.എയ്ക്ക് സമ്മാനിച്ചു 

oicc1 2b2a9ഡബ്ലിൻ: ഐ.ഓ.സി - ഓ.ഐ.സി.സി അയർലൻഡ് ഡബ്ലിനിൽ വച്ച് സംഘടിപ്പിച്ച ഒരു വർഷം  നീണ്ടു നിൽക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങളിൽ വി.ടി. ബൽറാം എം.എൽ.എ  വിശിഷ്ട്ടാതിഥിയായി  പങ്കെടുത്തു.ചടങ്ങിൽ വച്ച് ഓ.ഐ.സി.സി അയർലൻഡ് ഏർപ്പെടുത്തിയ 2019 - ലെ മികച്ച പാർലമെന്റേറിയനുള്ള  ഗാന്ധി അവാർഡ് ഐ.ഓ.സി  ചെയർമാൻ ഗുർഷരൻ സിങ്ങിൽ നിന്നും വി.ടി ബൽറാം എം.എൽ.എ സ്വീകരിച്ചു.

ഐ.ഓ.സി - ഓ.ഐ.സി.സിപ്രസിഡണ്ട് എം.എം ലിങ്ക്വിൻസ്റ്റാർ അധ്യക്ഷത വഹിച്ച യോഗം...

ക്യൂരിയോസിറ്റി '19 നവംബർ 30ന് ;രജിസ്ട്രേഷൻ പുരോഗമിക്കുന്നു ,രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 15.

Curiosity2019 new 1e094ശാസ്ത്രീയ മനോവൃത്തി, സ്വതന്ത്ര ചിന്ത , മാനവികത എന്നി ലക്ഷ്യങ്ങളോടെ അയർലണ്ടിൽ പ്രവർത്തിച്ചു വരുന്ന സംഘടനയായ  "എസ്സെൻസ് അയർലണ്ട്" സ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന ശാസ്ത്ര ശില്പശാല സംഘടിപ്പിക്കുന്നു. ക്യൂരിയോസിറ്റി '19  എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി കഴിഞ്ഞ വർഷവും ക്യൂരിയോസിറ്റി '18 എന്ന പേരിൽ നടത്തപ്പെട്ടിരുന്നു .കഴിഞ്ഞ വർഷത്തെ കുട്ടികളുടെ വലിയ പങ്കാളിത്തം കണക്കിലെടുത്തു ഈ വർഷം കൂടുതൽ വിപുലമായ രീതിയിലാണ് പരിപാടി നടത്തുവാൻ...

റോജി. എം. ജോൺ എം.എൽ.എ അയർലണ്ടിൽ നിന്നും രാജീവ് ഗാന്ധി അവാർഡ് സ്വീകരിച്ചു.

oicc2019 2 13476ഡബ്ലിൻ: ഐ.ഓ.സി -  ഓ.ഐ.സി.സി അയർലണ്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ 75 - ആം ജന്മദിനാഘോഷ ചടങ്ങിൽ വച്ച് ഓ.ഐ.സി.സി അയർലൻഡ് ഏർപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള രാജീവ് ഗാന്ധി അവാർഡ് 2019 , റോജി.എം.ജോൺ എം.എൽ.എ ഓ.ഐ.സി.സി ചെയർമാൻ ഗുർഷരൺ സിങ്ങിൽ നിന്നും ഏറ്റു വാങ്ങി. 

ഐ.ഓ.സി -  ഓ.ഐ.സി.സി പ്രസിഡണ്ട് എം.എം ലിങ്ക്വിൻസ്റ്റാർ അധ്യക്ഷത വഹിച്ച യോഗം ജന. സെക്രട്ടറി സാൻജോ മുളവരിക്കലിന്റെ ഈശ്വര...

ക്രാന്തി വാർഷീക പൊതുസമ്മേളനം ചേർന്നു;പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.

Kranthi2019 1 f47d9ക്രാന്തിയുടെ വാർഷിക പൊതുസമ്മേളനം ഡബ്ലിൻ കാൾട്ടൺ ഹോട്ടലിൽ കൂടി. സമ്മേളനം രാജൻ ദേവസ്യ ഉത്‌ഘാടനം ചെയ്തു. യോഗത്തിൽ വൈസ് പ്രസിഡന്റ്‌ പ്രീതി മനോജ്‌ അധ്യക്ഷത വഹിച്ചു . ക്രാന്തി കമ്മറ്റി അംഗങ്ങളായ സുരേഷ് ബാബു രക്തസാക്ഷി പ്രമേയവും മനോജ്‌ ഡി മാന്നാത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ലോക കേരള സഭ അംഗം അഭിലാഷ് തോമസും ക്രാന്തി കമ്മറ്റി അംഗങ്ങൾ ആയ ജോൺ ചാക്കോയും ശ്രീകുമാറും ആശംസ പ്രസംഗം നടത്തി. തുടർന്നു സമ്മേളന നടപടികൾ ഷിജിമോൻ കച്ചേരിയിലും , പ്രിയ...

ഡബ്ല്യൂ.എം.സി പത്താമത്  'നൃത്താഞ്ജലി & കലോത്സവം' നവംബർ 1,2  തീയതികളിൽ; റെജിസ്ട്രേഷൻ ആരംഭിച്ചു

NK2019 cddd9ഡബ്ലിൻ: വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ  പത്താമത്  'നൃത്താഞ്ജലി & കലോത്സവം'-ന്റെ റെജിസ്ട്രേഷൻ ആരംഭിച്ചു . കേരളത്തിലെ സ്കൂൾ യുവജനോത്സവ മാതൃകയിൽ നവംബർ 1,2   (വെള്ളി, ശനി) തീയതികളിലായി  ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ (Scoil Mhuire Boys' National School, Griffith Avenue) നടത്തപെടുന്ന  കലാ മാമാങ്കത്തിൽ അയർലൻഡിന് പുറത്തുള്ള മത്സരാർത്ഥികൾക്കും പങ്കെടുക്കാൻ അവസരം ഉണ്ട്. 
ഡബ്ല്യൂ.എം.സി...

ക്രാന്തിയുടെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 5 ശനിയാഴ്ച ഡബ്ലിനില്‍.

kranthi 918daഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനമായ ക്രാന്തിയുടെ വാര്‍ഷിക പൊതുയോഗം ഒക്ടോബർ 5 ശനിയാഴ്ച ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ വച്ച് സംഘടിപ്പിക്കുന്നു.

2.30pm-ന് ആരംഭിക്കുന്ന പൊതുയോഗത്തില്‍ കേന്ദ്രകമ്മറ്റി അംഗങ്ങളും ക്രാന്തിയുടെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികളും, പ്രവര്‍ത്തകരും പങ്കെടുക്കും. സംഘടനയുടെ 2018-19 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം, റിപ്പോര്‍ട്ടിന്മേലുള്ള വിശദമായ ചര്‍ച്ച, വരവ് ചിലവു കണക്കുകളുടെ അവതരണം, പ്രമേയ അവതരണം...

ക്യൂരിയോസിറ്റി '19 നവംബർ 30 നു ലൂക്കനിൽ ;ശാസ്ത്ര അഭിരുചി  വളർത്തുവാൻ വിദ്യാർത്ഥികൾക്ക് സുവർണാവസരം 

Curiosity19 883b4ശാസ്ത്രീയ മനോവൃത്തി, സ്വതന്ത്ര ചിന്ത , മാനവികത എന്നി ലക്ഷ്യങ്ങളോടെ അയർലണ്ടിൽ പ്രവർത്തിച്ചു വരുന്ന സംഘടനയായ  "എസ്സെൻസ് അയർലണ്ട്" സ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന ശാസ്ത്ര ശില്പശാല സംഘടിപ്പിക്കുന്നു. ക്യൂരിയോസിറ്റി '19  എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി കഴിഞ്ഞ വർഷവും ക്യൂരിയോസിറ്റി '18 എന്ന പേരിൽ നടത്തപ്പെട്ടിരുന്നു .കഴിഞ്ഞ വർഷത്തെ കുട്ടികളുടെ വലിയ പങ്കാളിത്തം കണക്കിലെടുത്തു ഈ വർഷം കൂടുതൽ വിപുലമായ രീതിയിലാണ് പരിപാടി നടത്തുവാൻ...

കോര്‍ക്കില്‍ ഓണാഘോഷം സെപ്റ്റംബര്‍ 14ന്

 അയര്‍ലണ്ട്:  തുമ്പയും തുമ്പപ്പൂവും ഊഞ്ഞാലാട്ടവും തിരുവാതിരയും ഓണക്കോടിയുമൊക്കെയായി ലോകമെമ്പാടുമുള്ള മലയാളികളെ ആവേശത്തേരിലേറ്റുവാനും എല്ലാവരും ഒരുപോലെയെന്ന ആപ്തവാക്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുവാനും ഒരു ഓണക്കാലം കൂടി വരവായി. മുന്‍കാലങ്ങളിലേതു പോലെ ഈ വര്‍ഷവും കോര്‍ക്കിലെ പ്രവാസി സംഘടനകളായ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും വേള്‍ഡ് മലയാളി കൗണ്‍സിലും സംയുകതമായി നടത്തുന്ന വിളവെടുപ്പുത്സവം 2019ന്റെ എല്ലാ ഒരുക്കങ്ങളും...

Wexford മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 14 ന്

Wexford മലയാളി അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 14 ശനിയാഴ്ച രാവിലെ മുതല്‍ നടത്തപ്പെടുന്നു. വിവിധ കലാ കായിക മത്സരങ്ങള്‍, ഓണസദ്യ, വടംവലി എന്നിവയും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതോടൊപ്പം എല്ലാ മലയാളികള്‍ക്കും wexford മലയാളി അസോസിയേഷന്റെ ഓണംആശംസകള്‍...... നേരുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
 

ക്രാന്തിയുടെ ആഭിമുഖ്യത്തിൽ ഡബ്ലിനിൽ മെയ്ദിന അനുസ്മരണം

WhatsApp Image 2019 05 02 at 17.56.18 b713aഡബ്ലിൻ: തൊഴിലിന്റെ മഹത്വത്തെയും, തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് മെയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി മെയ്ദിന അനുസ്മരണം അയർലണ്ടിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ ക്രാന്തി തയ്യാറെടുക്കുന്നു.

ക്രാന്തിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മെയ്ദിന അനുസ്മരണം മെയ് 19 ഞായറാഴ്ച ഡബ്ലിൻ എയർപോർട്ടിന് സമീപമുള്ള കാൾട്ടൺ ഹോട്ടലിൽ വച്ചാണ് സംഘടിപ്പിക്കുന്നത്.

തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ...