ഓ ഐ സീ സീ അയർലണ്ടിന്റെ പേരിൽ വന്ന വാർത്ത വ്യാജം

oiccireland d7b4eഓ ഐ സീ സീ പത്രകുറിപ്പ്

ഓ.ഐ.സീ.സീ അയർലണ്ടിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഒരു വാർത്ത ഇന്നലെ ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും പ്രചരിച്ചിരുന്നു. ഇങ്ങനെ ഒരു തിരഞ്ഞിടപ്പ് ഓ ഐ സീ സീയിൽ നടന്നിട്ടില്ല. ഓ ഐ സീ സീ അയർലണ്ടിന്റെ മെമ്പർഷിപ് രജിസ്റ്റർ പോലും ഇല്ലാതെയാണ് തിരഞ്ഞെടുപ്പ് നടത്തി എന്ന് പറയുന്നത്.

ഓ ഐ സീ സീയുടെ എല്ലാ രാജ്യങ്ങളിലേയും ഭാരവാഹികളെ തീരുമാനിക്കുന്നത് കെ പി സീ സീയാണ്. കെ പി സീ സീ അംഗീകരിച്ച ഒരു കമ്മിറ്റി അയർലണ്ടിൽ...

മലയാളനാടിനെ കൈപിടിച്ചുയർത്താൻ "മലയാള"വും

malayalamfund 0c3d6കഴിഞ്ഞു പോയ ആഗസ്ത് 15 നു ഭാരതം മുഴുവൻ സ്വാതന്ത്ര്യ ദിനത്തന്റെ ഓർമകൾ പുതുക്കിയപ്പോൾ മലയാള നാട് അതിൽ നിന്നെല്ലാം ശ്രദ്ധതിരിച്ചു ആകാംഷയുടെ മുൾമുനയിൽ തോരാത്തമഴയിൽ ആശങ്കകൾക്ക് നടുവിലായിരുന്നു .തുടർന്ന് നാം കണ്ടത് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രളയത്തിനു നടുവിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളനാടിനെയാണ് .
ദുരന്തവാർത്തായറിഞ്ഞയുടൻ ഐർലണ്ടിലെ കലാ - സാംസ്കാരിക സംഘടനയായ" മലയാളം" ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയും കേരളത്തിലെ...

'നൃത്താഞ്ജലി & കലോത്സവം 2018'- ന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു; മലയാളം ചെറുകഥ ,ഐറിഷ് ഡാൻസ് പുതിയ ഇനങ്ങൾ

NK2018 Items s ce007ഡബ്ലിൻ: നവംബർ 2 ,3 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ 'നൃത്താഞ്ജലി & കലോത്സവ 2018 'ത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിർണ്ണയത്തിന്റെ...

കേരളത്തിന് കൈത്താങ്ങായി 'ക്രാന്തി' , 10 ലക്ഷം രൂപയുടെ ആദ്യ ഗഡു കൈമാറി.

kranthiCMDRF 4ec6dകേരളത്തിലുണ്ടായ അപ്രതീക്ഷിത പ്രകൃതി ദുരന്തത്തിനു ശേഷമുള്ള നവ കേരള നിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അയർലണ്ടിലെ ഇടതു പക്ഷ പുരോഗമന സംസ്‌ക്കാരിക സംഘടനയായ 'ക്രാന്തി ' സമാഹരിച്ച ആദ്യ ഗഡുവായ 10 ലക്ഷം രൂപ (11868 യൂറോ) ക്രാന്തി വൈസ് പ്രസിഡന്റ് പ്രീതി മനോജ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി .
ധനസമാഹരണത്തിനായി ക്രാന്തി നടത്തിയ 'ബിരിയാണിയ്ക്കും തന്നാലായത്' നോടും , സംഭാവന നൽകി സഹായിച്ചവരോടുള്ള നന്ദിയും ക്രാന്തി അറിയിച്ചു...

'സാംസ്‌കാരിക ഏകീകരണം, പ്രവാസിയുടെ ആശങ്കകൾ', ഡോ. സി. വിശ്വനാഥന്റെ പ്രഭാഷണം ഇന്ന് ഡബ്ലിനിൽ

essenseirelandtoday 03a25കേരളത്തിലെ പ്രശസ്ത സാമൂഹിക ചിന്തകനും ശാസ്ത്ര പ്രചാരകനുമായ ഡോക്ടർ സി വിശ്വനാഥന്റെ പ്രഭാഷണം ഇന്ന് വൈകുന്നേരം 6 മണി മുതൽ താലയിൽ സ്പൈസ് ബസാർ ഹാളിൽ നടക്കുന്നു. 'സാംസ്കാരിക ഏകീകരണം, പ്രവാസിയുടെ ആശങ്കകൾ' എന്ന വിഷയത്തെ അധികരിച്ചാണ് അദ്ദേഹം സംസാരിക്കുന്നതാണ്.

എസ്സൻസ് അയർലൻഡ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.

മനുഷ്യൻറെ കുടിയേറ്റങ്ങൾക്കു മനുഷ്യവംശത്തോളം തന്നെ പഴക്കമുള്ളതാണ്. ആഫ്രിക്കയിൽ നിന്ന് തുടങ്ങി...

ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി & കലോത്സവം'-ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു .

NK2018MainPoster bfbf8ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി & കലോത്സവം'-ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു .കേരളത്തിലെ സ്കൂൾ യുവജനോത്സവ മാതൃകയിൽ നവംബർ 2,3 (വെള്ളി, ശനി) തീയതികളിലായി ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ (Scoil Mhuire Boys' National School, Griffith Avenue) നടത്തപെടുന്ന കലാ മാമാങ്കത്തിൽ അയർലൻഡിന് പുറത്തുള്ള മത്സരാർത്ഥികൾക്കും പങ്കെടുക്കാൻ അവസരം ഉണ്ട്.

മത്സരങ്ങൾക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സെപ്തംബര്‍ 25 ന്‌...

"മലയാളം" സംഘടിപ്പിക്കുന്ന വിദ്യാരംഭവും ,മെറിറ്റ് ഈവനിംഗും ഒക്ടോബര് 19 ന് ; പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ആദ്യാക്ഷരങ്ങൾ പകർന്നു നൽകും

Vidhyarambham 2018 Medium a036fഅയർലണ്ടിലെ പ്രമുഖ കലാ -സാംസ്കാരിക സംഘടനയായ "മലയാളം" ആണ്ടുതോറും നടത്തിവരാറുള്ള വിദ്യാരംഭം, ഈ വർഷം വിജയദശമി ദിനമായ ഒക്ടോബര് 19 വെള്ളിയാഴ്ച വൈകുനേരം 4 മണിക്ക് ഫിർഹൌസിലുള്ള സൈന്റോളോജി ഹാളിൽ വച്ച്പരമ്പരാഗത രീതിയിൽ നടത്തപ്പെടും .പ്രശസ്ത സാഹിത്യകാരനായ സുഭാഷ് ചന്ദ്രനാണ് ഈ വര്ഷം കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നത് .

മഹാരാജാസ് കോളേജിൽ നിന്ന് എം എ മലയാളത്തിൽ ഒന്നാം റാങ്ക് നേടിയ സുഭാഷ് ചന്ദ്രൻ , വിദ്യാർത്ഥി ആയിരിക്കെ എഴുതിയ "ഘടികാരങ്ങൾ നിലയ്കുന്ന...

'സാംസ്‌കാരിക ഏകീകരണം, പ്രവാസിയുടെ ആശങ്കകൾ', ഡോ. സി. വിശ്വനാഥന്റെ പ്രഭാഷണം ഡബ്ലിനിൽ

essenseirl cv 7977eകേരളത്തിലെ പ്രശസ്ത സാമൂഹിക ചിന്തകനും ശാസ്ത്ര പ്രചാരകനുമായ ഡോക്ടർ സി വിശ്വനാഥൻ അയർലണ്ടിലെത്തുന്നു. ഈ മാസം 19 -ആം തിയതി വൈകുന്നേരം 6 മണി മുതൽ താലയിൽ സ്പൈസ് ബസാർ ഹാളിൽവച്ച് അദ്ദേഹം 'സാംസ്കാരിക ഏകീകരണം, പ്രവാസിയുടെ ആശങ്കകൾ' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുന്നതാണ്.

എസ്സൻസ് അയർലൻഡ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.

മനുഷ്യൻറെ കുടിയേറ്റങ്ങൾക്കു മനുഷ്യവംശത്തോളം തന്നെ പഴക്കമുള്ളതാണ്. ആഫ്രിക്കയിൽ നിന്ന്...

'സ്റ്റാർ വാർസ് 2018' അണിയറ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

starwars2018 9578aരമേഷ് പിഷാരടി ,ധർമജൻ ബോൾഗാട്ടി ,രചന നാരായണൻകുട്ടി , ജ്യോത്സ്ന എന്നിവർക്കൊപ്പം മലയാള സിനിമ ടിവി രംഗത്തെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന 'സ്റ്റാർ വാർസ് 2018' ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

സെപ്റ്റംബർ 14 ആം തീയതി വൈകുന്നേരം 6- മണിക്ക് ദ്രോഹഡയിലെ ടോമിലെടി തീയറ്ററിലും,
സെപ്റ്റംബർ 15 ആം തീയതി 6 മണിക്ക് താലയിലെ ചർച്ച് ഓഫ് സയന്റോളജിയിലും
സെപ്റ്റംബർ 16 ആം തീയതി ആറുമണിക്ക് കോർക്കിലെ ക്ലയ്റ്റൻ ഹോട്ടലിലും ആണ് 'സ്റ്റാർ വാർസ് 2018'...

ക്രാന്തിക്ക് നവനേതൃത്വം

Kranthi2018 Medium df9acക്രാന്തിയുടെ വാർഷിക പൊതുയോഗം ജൂലൈ 14ന് ഡബ്ലിനിലെ ക്ളോണിയിൽ വച്ച് നടന്നു. പൊതുയോഗനടപടികൾ നിയന്ത്രിക്കുന്നതിന് അധ്യക്ഷനായി കോർക്കിൽ നിന്നുള്ള ശ്രീ സരിൻ വി സദാശിവനെ തിരഞ്ഞെടുത്തു. യോഗാരംഭത്തിൽ ശ്രീ ബിനു അന്തിനാട് എസ് ഡി പി ഐ തീവ്രവാദികൾ കൊലപ്പെടുത്തിയ സ: അഭിമന്യുവിനെയും മറ്റു രക്തസാക്ഷികളെയും അനുസ്മരിച്ചുകൊണ്ടുള്ള അനുശോദനപ്രമേയം അവതരിപ്പിച്ചു. തുടർന്ന് ജോയിൻറ് സെക്രട്ടറി ശ്രീ ബിനു വർഗീസ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും...