നഴ്‌സുമാരുടെ പ്രതിഷേധം ഫലം കണ്ടു,റീറ്റെന്‍ഷന്‍ ഫീസ് 100 യൂറോയായി തുടരും

നഴ്‌സുമാരുടെ പ്രതിഷേധം ഫലം കണ്ടു,റീറ്റെന്‍ഷന്‍ ഫീസ് 100 യൂറോയായി തുടരും

ഡബ്ലിന്‍ :റീട്ടെന്‍ഷന്‍ ചാര്‍ജ് വര്‍ദ്ധനവിനെതിരെ അയര്‍ലണ്ടിലെ നഴ്‌സുമാര്‍ നടത്തിവന്ന ഐതിഹാസിക പോരാട്ടത്തിന് അവസാനം വിജയമായി.നഴ്‌സുമാരുടെ വര്‍ദ്ധിപ്പിച്ച റീറ്റെന്‍ഷന്‍ ഫീസ് 100 യൂറോയായി കുറയ്ക്കുവാന്‍ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിന്റെ പ്രത്യേക സമ്മേളനം തീരുമാനിച്ചു. ഇന്ന് ബോര്‍ഡിന്റെ ഡബ്ലിന്‍ ബ്ലാക്ക് റോക്കില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. എന്‍ എം ബി ഐ വര്‍ദ്ധിപ്പിച്ച ഫീസില്‍ ഇളവ് പ്രഖ്യാപിച്ചില്ലെങ്കില്‍ സമര പരിപാടികളുമായി മുമ്പോട്ട് പോകാനായിരുന്നു യൂണിയനുകളുടെ തീരുമാനം.

66000 നഴ്‌സുമാരാണ് അയര്‍ലണ്ടില്‍ ആകെയുള്ളത്.ഇവര്‍ 100 യൂറോ വെച്ച് അടച്ചാല്‍ തന്നെ.6.6 മില്യന്‍ യൂറോ ബോര്‍ഡിനു ലഭിക്കും.150 യൂറോ ഫീസ് വാങ്ങിയാല്‍ 10 മില്യന്റെ വരുമാനം നഴ്‌സിംഗ് ബോര്‍ഡിന് ലഭിക്കുമായിരുന്നു.നഴ്‌സുമാര്‍ ഒഴികെയുള്ള മെഡിക്കല്‍ പ്രോഫഷണലുകള്‍ അടയ്ക്കുന്നത് 100 യൂറോയാണ്.അതില്‍ കൂടുതലായി നഴ്‌സുമാര്‍ക്ക് ഫീസടയ്ക്കാന്‍ കഴിയില്ലെന്ന് നഴ്‌സിംഗ് യൂണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. നഴ്‌സുമാര്‍ക്ക് വേണ്ടി പ്രത്യേക ക്ഷേമ പദ്ധതികള്‍ ഒന്നും നടപ്പാക്കാത്ത ബോര്‍ഡ് ഭരണപരമായ ആവശ്യങ്ങള്‍ക്കാണ് ഈ തുക വിനിയോഗിച്ചിരുന്നത്.ആകെ നഴ്‌സുമാരില്‍ പകുതിയോളം പേര്‍ വര്‍ദ്ധിപ്പിച്ച ഫീസ് അടയ്ക്കാന്‍ വിസമ്മതിച്ചിരുന്നു


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh