ആസ്ത്മാരോഗികള്‍ ഇന്‍ഹെയ്ലര്‍ ഉപയോഗിക്കുന്നത് തെറ്റായ രീതിയില്‍
- ചൊവ്വ, 02 മെയ് 2017

അയര്‍ലണ്ടിലെ പകുതിയിലധികം ആസ്ത്മാരോഗികള്‍ ഇന്‍ഹെയ്ലര്‍ ഉപയോഗിക്കുന്നത് തെറ്റായ രീതിയിലാണെന്ന വിവരം ആസ്ത്മാ സൊസൈറ്റി ഓഫ് അയര്‍ലണ്ട് ആണ് പുറത്തുവിട്ടത്. അയര്‍ലണ്ടിലെ ആസ്ത്മാരോഗികളില്‍ 60% പേര്‍ക്കും നിയന്ത്രണാതീതമായ രീതിയിലാണ് രോഗം പിടികൂടിയിരിക്കുന്നതെന്നും സൊസൈറ്റി അറിയിച്ചു. ഇന്‍ഹെയ്ലറുകള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് മരണം വരെ വരുത്താവുന്ന കാര്യമാണ്.
അര മില്ല്യണില്‍ താഴെയാണ് അയര്‍ലണ്ടിലെ ആസ്ത്മാരോഗികളുടെ എണ്ണം. അഞ്ചില്‍ ഒന്ന് എന്ന കണക്കില്‍ കുട്ടികള്‍ക്കും ആസ്ത്മാരോഗമുണ്ട്. ഒരു വര്‍ഷം മാത്രം രോഗം, ബാധിച്ച് 50-ഓളം ആളുകള്‍ മരണമടയുന്നുണ്ടെന്നാണ് ആസ്ത്മാസൊസൈറ്റി സി.ഇ.ഓ. അവേരില്‍ പവര്‍ പറഞ്ഞത്. ഇതില്‍ മിക്കതും കൃത്യമായ രീതിയില്‍ ചികിത്സിക്കുകയാണെങ്കില്‍ തടയാവുന്നതായിരുന്നു എന്നും പവര്‍ പറഞ്ഞു.
50% ആസ്ത്മാരോഗികളും ഇന്‍ഹേയ്ലറുകള്‍ കൃത്യമായ വിധത്തിലല്ല ഉപയോഗിക്കുന്നതെന്ന് പവര്‍ വെളിപ്പെടുത്തി. ഇതിന്റെ ഫലമായി ഓരോ 26 മിനുട്ടിലും ആരെങ്കിലുമൊക്കെ രോഗം വഷളായി അത്യാഹിതവിഭാഗത്തില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ 50 ആളുകള്‍ ഓരോ വര്‍ഷവും ഇത് മൂലം മരണപ്പെടുന്നുമുണ്ട്.
ആസ്ത്മാസൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബൂട്ട്സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ രോഗികളെ ബോധവല്‍ക്കരിക്കാനും രോഗചികിത്സ നല്കാനുമായി ലെറ്റ്സ് ബ്രീത്ത് ഈസി എന്ന പേരിലുള്ള പരിപാടി ഇപ്പോള്‍ നടന്നുവരുന്നുണ്ട്. തികച്ചും സൌജന്യമായ ഈ പരിപാടിയില്‍ മേയ് മാസം മുഴുവന്‍ 83 ഫാര്‍മസികളിലായി സൌജന്യമരുന്നും നല്‍കിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി രോഗികള്‍ ശരിയായ രീതിയിലാണോ ഇന്‍ഹെയ്ലര്‍ ഉപയോഗിക്കുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘടന പരിശോധിക്കും.