പതിവായി വേദനസംഹാരികൾ കഴിക്കുന്നവർക്ക് ഹൃദയഘാതമുണ്ടാകാനുള്ള സാധ്യതയുണ്ട്
- ബുധൻ, 10 മെയ് 2017

എന്തെങ്കിലും ഒരു തലവേദന വന്നാല്‍ ഉടന്‍ തന്നെ വേദനസംഹാരി ഗുളികകള്‍ കഴിക്കുന്ന ശീലം നമ്മില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഈ ശീലം നല്ലതല്ലെന്നത് സംബന്ധിച്ച് നാളുകളായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇവ ഹൃദയാഘാതം വരുത്താന്‍ വരെ കാരണമാകുന്നു എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പതിവായി ഇത് കഴിക്കുന്നവര്‍ക്ക് സാധാരണക്കാരെ അപേക്ഷിച്ച് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്.
ഐബ്യുപ്രോഫിന് പോലെയുള്ള പെയ്ന് കില്ലറുകളാണ് ഏറ്റവും അപകടകാരികള്‍. ഇവ തുടര്‍ച്ചയായി ഒരാഴ്ച്ചയോളം കഴിക്കുന്നത് ഹൃദയാഘാതം വരാനുള്ള സാധ്യത 50% കൂട്ടുന്നു. കാനഡ, ഫിന്‍ലന്‍ഡ്, ജെര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രമാരുടെ ടീമാണ് പുതിയ പഠനം നടത്തിയത്. എന്നാല്‍ പഠനം തുടങ്ങി ഒരു മാസത്തിനുള്ളില്‍ തന്നെ ഹൃദയാഘാതങ്ങളും നോണ്‍ സ്റ്റിറോയ്ഡല്‍ ആന്റി ഇന്‍ഫ്ലമേറ്ററി മരുന്നുകളും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഒരാഴ്ച്ച ഇവ കഴിക്കുന്നത് തന്നെ അപകടകരമാണെന്നാണ് പഠനം തെളിയിച്ചത്. ഡോക്ടര്‍മാര്‍ ഇത്തരം മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്നതിനു മുന്‍പ് അവയുടെ പ്രയോജനത്തോടൊപ്പം അപകടവും വ്യക്തമാക്കേണ്ടതുണ്ടെന്ന് പഠനം പറയുന്നു.
446,000 ആളുകളുടെ ആരോഗ്യവിവരങ്ങളുടെ കണക്കെടുത്താണ് പഠനം നടത്തിയത്. എന്നാല്‍ ഇത്തരം മരുന്നുകള്‍ എന്തുകൊണ്ടാണ് ഹൃദയാഘാതം വരുത്തുന്നതെന്നതിന് കൃത്യമായ ഉത്തരം ഇവര്‍ക്ക് കിട്ടിയിട്ടില്ല. രക്തക്കുഴലുകളെ സംരക്ഷിക്കുന്ന പ്രൊസ്റ്റാക്ലിന് എന്ന ഹോര്‍മോണിനെ ഇത്തരം മരുന്നുകള്‍ ബ്ലോക്ക് ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് സംശയമുണ്ട്.
ഉയര്‍ന്ന ഡോസില്‍ വേദനസംഹാരികള്‍ കഴിക്കുന്ന രോഗികളില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. 8 മുതല്‍ 30 ദിവസം വരെ ഇവ കഴിക്കുന്നത് സാധ്യത കൂട്ടുന്നു. എന്തായാലും മരുന്നുകളുടെ പ്രശ്നം കൂടി മനസിലാക്കിയതിന് ശേഷമേ ഇവ കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതെന്ന് പഠനം ഊന്നിപ്പറയുന്നു.