മരടിലെ ഫ്‌ലാറ്റുകള്‍ക്ക് പിന്നാലെ 1800 കെട്ടിടസമുച്ചയങ്ങള്‍ പൊളിക്കേണ്ടി വന്നേക്കും

  തിരുവനന്തപുരം: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ച മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികളിലേക്ക് നീങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കെട്ടിട നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. മരടിലേതിന് സമാനമായി നിയമം ലംഘിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലായി നിര്‍മ്മിച്ച 1800ഓളം...

പുത്തുമലയിലേത് വന്‍ ദുരന്തം, 100 ഏക്കറോളം ഒലിച്ചുപോയി, തെരച്ചിലിന് സൈന്യവും: വീണ്ടും മഴയെന്ന് മുന്നറിയിപ്പ്

   തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു. മുപ്പതിലധികം പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് രാവിലെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി വിവരമുണ്ട്. നിരവധി പേരെ കാണാതായതായി സംശയിക്കുന്നുണ്ട്. മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ ഇന്നലെ രക്ഷിച്ചിരുന്നു. എസ്‌റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങള്‍...

ഐസിസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടു, മലപ്പുറം സ്വദേശിയെന്ന് റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം കാണാതായതും ഭീകരസംഘടനയായ ഐസിസില്‍ ചേര്‍ന്നയാളുമായ മലയാളി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. അഫ്ഗാനിസ്ഥാനില്‍ വച്ച് അഫ്ഗാന്‍അമേരിക്കന്‍ സേനകള്‍ സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് മലപ്പുറം സ്വദേശിയായ സൈഫുദിന്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഈ വിവരം അറിയിച്ചത്. ഇതുവരെ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും അടങ്ങുന്ന, കേരളത്തില്‍ നിന്നുമുള്ള 98 പേര്‍ ഐസിസിന്റെ...

ശ്രീറാമിന് 'റെട്രോഗേഡ് അംനീഷ്യ' : ആ പ്രത്യേക സംഭവം ഓര്‍മ്മയില്‍ ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐ.എ.എസുകാരനുമായ ശ്രീറാം വെങ്കിട്ടരാമന് മറവിരോഗമെന്ന് ഡോക്ടര്‍മാര്‍. ശ്രീറാമിന് 'റെട്രോഗേഡ് അംനീഷ്യ' എന്ന മറവിരോഗമാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ നിഗമനം. ഏതെങ്കിലും ഒരു പ്രത്യേക സംഭവം പൂര്‍ണമായും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥയെയാണ് 'റെട്രോഗേഡ് അംനീഷ്യ' എന്ന് ഡോക്ടര്‍മാര്‍ വിളിക്കുന്നത്.ഒരു ആഘാതം സംഭവിച്ച് കഴിഞ്ഞ ശേഷമാണ് ഇങ്ങനെ ഒരു അവസ്ഥ...

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു

 തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് അന്ത്യം. 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച...

മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടും കേന്ദ്രം നടപടിയെടുത്തില്ല; കശ്മീരില്‍ എട്ട് പൊലീസുകാര്‍ രാജിവെച്ചു

ശ്രീനഗര്‍: കശ്മീരില്‍ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിന്നാലെ എട്ട് പൊലീസുകാര്‍ രാജിവെച്ചു. പൊലീസുകാര്‍ക്കു നേരെ ഭീകരരുടെ ഭീഷണി ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാജി. എട്ട് പേരില്‍ നാല് പൊലീസുകാര്‍ രാജിവയ്ക്കുന്നതായി അറിയിച്ചുകൊണ്ട് വീഡിയോ പുറത്തുവിട്ടു. താന്‍ കശ്മീര്‍ പൊലീസില്‍ സ്‌പെഷല്‍ ഓഫീസറായാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ തനിക്ക് സെപ്റ്റംബര്‍ 20 മുതല്‍ പൊലീസുമായി...

ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വി: കോട്ടയത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: ലോകകപ്പില്‍ അര്‍ജന്റീന തോറ്റതിന്റെ വിഷമത്തില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഇല്ലിക്കലില്‍നിന്നാണ് ആറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ദിനു അലക്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. മീനച്ചലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ദിനുവിന്റെ ഫോണ്‍ അറുമാനൂര്‍ കടവില്‍നിന്നു കിട്ടിയിരുന്നു. വെള്ളി പുലര്‍ച്ചെ മുതലാണു ദിനുവിനെ കാണാതായത്. ഇന്ന് രാവിലെയാണ് കോട്ടയം ഇല്ലിക്കല്‍ പാലത്തോട്...

കര്‍ണാടക എംഎല്‍എമാര്‍ കൊച്ചിയിലേക്ക്; രാത്രിയോടെ എത്തും

 ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ കൊച്ചിയില്‍ എത്തിച്ചേക്കുമെന്ന് സൂചന. രാത്രിയോടെ പ്രത്യേക വിമാനത്തില്‍ എം.എല്‍.എമാരെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരങ്ങള്‍. യെദിയൂരപ്പ ബിജെപിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ കോണ്‍ഗ്രസ്‌ജെഡിഎസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടിന് ഈഗിള്‍ ടെണ്‍ നല്‍കിയിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്. എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ്...

ഗോവയിലും രാഷ്ട്രീയനാടകം; ഭരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

പനാജി: സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന മാനദണ്ഡം അടിസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് പതിനാറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാളെ ഗവര്‍ണറെ സമീപിക്കും. കര്‍ണാടകത്തില്‍ ഇപ്പോഴുള്ളതിനു സമാനമായ സാഹചര്യം ഗോവയില്‍ ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നിഷേധിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവയില്‍ കോണ്‍ഗ്രസ് നീക്കം. മാത്രമല്ല, നാളെ സുപ്രീംകോടതി...

എല്‍ഡിഎഫ് സ്വതന്ത്രന്‍ യുഡിഎഫിനെ പിന്തുണച്ചു ഈരാറ്റുപേട്ട നഗരസഭയില്‍ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി.

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി. നഗരസഭാ ചെയര്‍മാന് എതിരായ അവിശ്വാസം പാസായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 15 അംഗങ്ങള്‍ പിന്തുണച്ചു. 14 യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം വിപ്പ് ലംഘിച്ച് എല്‍ഡ്എഫ് സ്വതന്ത്രനും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്.
 
ഒരാളൊഴികെ മറ്റ് സിപിഐഎം അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.