എസെന്‍സ് അയര്‍ലന്‍ഡ് വാര്‍ഷിക യോഗവും സെമിനാറും സെപ്റ്റംബര്‍ ഒന്നിന്.

 
ശാസ്ത്ര അഭിരുചിയും സ്വതന്ത്രചിന്തയും വളര്‍ത്തുന്നതിന് ലക്ഷ്യമിട്ട് അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എസ്സന്‍സ് അയര്‍ലണ്ടിന്റെ വാര്‍ഷിക പൊതുയോഗം  സെപ്റ്റംബര്‍ ഒന്നിന് തലയിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തില്‍ വച്ച് വൈകുന്നേരം 5 മണി മുതല്‍ ഒന്‍പത് മണിവരെ നടത്തുന്നതാണെന്ന് എസ്സന്‍സ് ഭാരവാഹികള്‍ അറിയിച്ചു. 
 
ഇന്ന് ലോകത്തില്‍ Happy living index, prospertiy index, educational index എന്നിവയിലൊക്കെ മുന്‍നിരയിലുള്ള നോര്‍വേ, സ്വീഡന്‍, ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ് പോലെയുള്ള പല രാജ്യങ്ങളും മതരഹിത സമൂഹങ്ങള്‍ ആണ്. മതം ഓരോരുത്തരുടെയും സ്വകാര്യതയില്‍ നിന്ന് ഇറങ്ങി രാഷ്ട്ര നിര്‍മ്മാണത്തില്‍ മുതല്‍, മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിലേക്ക് വരെ  എത്തിനോക്കുന്ന രാജ്യങ്ങള്‍ ഇന്ന് ഈ സൂചികകളില്‍ ഏറ്റവും പിന്നിലാണ്. മതങ്ങള്‍ ശക്തി പ്രകടനങ്ങളായി തെരുവുകള്‍ പിടിച്ചെടുക്കുന്ന കാഴ്ച യൂറോപ്പില്‍ കാണാനാവില്ല. പക്ഷേ ഇത്തരം ശക്തി പ്രകടനങ്ങള്‍ നടത്തുന്ന  രാജ്യങ്ങള്‍ ഭൂമിയിലെ നരകങ്ങള്‍ തന്നെയാണ്. 
 
ഇത്തരം മതത്തിന്റെ കയ്യേറ്റങ്ങള്‍ ഒഴിവാക്കാനായി എന്നതാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രത്യേകിച്ചും സ്‌കാന്‍ഡിനേവിയന്‍ ലോകത്തിന് കാണിച്ചു കൊടുക്കുന്നത്. അത്തരമൊരു സമൂഹത്തില്‍ ജീവിക്കുമ്പോഴും, കേരളത്തില്‍ നിന്നും എല്ലാ മതപരതയും യൂറോപ്യന്‍ നഗരങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരുന്ന മലയാളി സമൂഹത്തിന്റെ പരിച്ഛേദമാണ് നമ്മള്‍. ഇത് സമൂഹത്തിന് ഗുണപ്രദം ആണോ അതോ പിന്നോക്കം പായല്‍ ആണോ എന്ന ചിന്തയാണ് എസെന്‍സ് മുന്നോട്ടുവയ്ക്കുന്നത്. 
 
 
 വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന സെമിനാറില്‍ സെബി സെബാസ്റ്റ്യന്‍  'ജീവിതത്തില്‍ മത നേതാക്കളുടെയും മത ഗ്രന്ഥങ്ങളുടെയും സ്വാധീനം'  എന്ന വിഷയത്തിലും, ബിനു ഡാനിയേല്‍ 'മരണമെത്തുന്ന നേരത്ത്' എന്ന വിഷയത്തിലും, ടോമി സെബാസ്റ്റ്യന്‍ 'മിത്തോളജിയും ചരിത്രവും' എന്ന വിഷയത്തിലും സംസാരിക്കും. 
 
തുടര്‍ന്ന്  നടത്തുന്ന പൊതു ചര്‍ച്ചയില്‍ എസന്‍സ് അടുത്ത വര്‍ഷം ഏതെല്ലാം മേഖലകളില്‍ പ്രവര്‍ത്തനം നടത്തണം എന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തും. 
 
വരും വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും യോഗത്തില്‍ വച്ച്  തെരഞ്ഞെടുക്കുന്നതാണ് എന്ന് എസ്സന്‍സ് ഭാരവാഹികള്‍ അറിയിച്ചു. പൊതുയോഗത്തില്‍ എസെന്‍സ് അയര്‍ലണ്ടിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ അതും അറിയിക്കാവുന്നതാണ്.
 
സെമിനാറിലും പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിന് എല്ലാവരെയും ഹൃദയപൂര്‍വം ക്ഷണിക്കുന്നു
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh