ക്രാന്തിയുടെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്ക് ഒരു കൈത്താങ്ങ്.*

ഡബ്ലിന്‍: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്‍കാനായി അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സംഘടനയായ  'ക്രാന്തി'  സമാഹരിച്ച ധനമുപയോഗിച്ച് വാങ്ങിയ ഭക്ഷ്യവസ്തുക്കള്‍ തലശ്ശേരി താലൂക്കാപ്പിസിലെ കളക്ഷന്‍ സെന്ററില്‍ വച്ച് ശ്രീ AN ഷംസീര്‍ MLAയുടെ സാന്നിധ്യത്തില്‍ ബഹു: തലശ്ശേരി തഹസില്‍ദാറിന് ശശി ചിങ്ങന്‍ കൈമാറി. ചടങ്ങില്‍ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. രാജീവ് നമ്പ്യാര്‍ പങ്കെടുത്തു. അവിടെ നിന്നും ബന്ധപ്പെട്ട അധികാരികള്‍ കണ്ണൂരിലെ വിവിധ ക്യാമ്പുകളിലേക്ക്    സാധനങ്ങള്‍ എത്തിക്കും.
 
നിലമ്പൂര്‍ കവളപ്പാറ ശാന്തിഗ്രാം മേഖലകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കഴിഞ്ഞ ദിവസം ക്രാന്തിയുടെ നേതൃത്വത്തില്‍ അടിയന്തിര ദുരിതാശ്വാസ സഹായം എത്തിച്ചിരുന്നു. ഈ ദൗത്യത്തില്‍ സഹകരിച്ച അയര്‍ലണ്ടിലെ സുമനസ്സുകള്‍ക്ക് ക്രാന്തി കേന്ദ്ര കമ്മറ്റി നന്ദി അറിയിച്ചു.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh