GICC ട്രോഫി ക്രിക്കറ്റ് മത്സരം നാളെ (17/08/2019) ഗോള്‍വേയില്‍

 
 
GICC ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ  ഓള്‍ അയര്‍ലന്‍ഡ്  ക്രിക്കറ്റ് മത്സരം 17 തിയതി  ഗോല്‍വ്വേ കൗണ്ടി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ രാവിലെ 8.30 മുതല്‍ നടത്തപ്പെടും. അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ നിന്നുമായി 8 പ്രമുഖ ടീമുകള്‍ പങ്കെടുന്ന  ആവേശകരമായ മത്സരങ്ങള്‍ ഗോള്‍വേ കൗണ്ടി ക്ലബ്ബിന്റെ സ്ഥാപകനും പ്രസിഡണ്ടുമായ Mr.TED ഉത്ഘാടനം ചെയ്യും.  ക്രിക്കറ്റ് മത്സര വേദിയില്‍ മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കുമായി ഇന്ത്യന്‍ ഭക്ഷണവും, നാടന്‍ കേരള വിഭവങ്ങളും, ചായ, കോഫീ എന്നിവയും  ലഭ്യമാണ്.
 
വിജയികള്‍ക്ക് Oscar Travels സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും, GICC നല്‍കുന്ന ക്യാഷ് അവാര്‍ഡും, മെഡലുകളും ഉണ്ടായിരിക്കും. അയര്‍ലണ്ടിലെ  പ്രമുഖ MUSIC & EVENTS  സ്ഥാപനമായ Golden  Bells റണ്ണേഴ്‌സ് അപ്പ് ട്രോഫിയും, മാന്‍ ഓഫ് ദി സീരീസ്  ട്രോഫിയും നല്‍കുന്നതാണ്.റണ്ണേഴ്‌സ് അപ്പ് ടീമിനു GICC നല്‍കുന്ന ക്യാഷ് അവാര്‍ഡും, മെഡലുകളും ഉണ്ടായിരിക്കും. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചിനു  ഗോള്‍വേയിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പായ ഗ്രീന്‍ ചില്ലി  ട്രോഫി നല്‍കുന്നു. കൂടാതെ GICC നല്‍കുന്ന ബെസ്‌ററ് ബാറ്റ്‌സ്മാന്‍,ബെസ്‌ററ് ബൗളര്‍  അവാര്‍ഡുകളും മെഡലുകളും ഉണ്ടായിരിക്കുന്നതാണ്.
 
 ലക്കി ഡിപ് ഡ്രോയിലൂടെ കാണികള്‍ക്കായി മറ്റ് സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഓസ്‌കാര്‍ ട്രാവെല്‍സ്, ഗോള്‍ഡന്‍ ബെല്‍ ഇവന്റസ് ,ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഷോപ്പ് ഗോള്‍വേ എന്നിവരാണ് പ്രഥമ GICC ക്രിക്കറ്റ് കപ്പിന്റെ സ്‌പോണ്‍സേര്‍സ്. വാശിയേറിയ  മത്സരങ്ങള്‍ നേരില്‍ കാണുന്നതിനായി , എല്ലാ ക്രിക്കറ് പ്രേമികളെയും ഗോല്‍വ്വേ കൗണ്ടി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലേയ്ക്ക്  സ്വാഗതം ചെയ്യുന്നു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 
Email: ഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം
0860202432  0894871183, 0877765728 ,0876455253
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh