ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ എം.എം. ലിങ്ക്വിന്‍സ്റ്റാര്‍ നേതൃത്വം നല്‍കിയ യു.ഡി.എഫ്. പാനലിന് സമ്പൂര്‍ണ്ണ വിജയം.

 
ആമ്പല്ലൂര്‍: എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അയര്‍ലണ്ടിലെ ഓ ഐ സി സി പ്രസിഡണ്ട് എം.എം. ലിങ്ക്വിന്‍സ്റ്റാര്‍ നേതൃത്വം നല്‍കിയ യു.ഡി.എഫ്. പാനലിന് സമ്പൂര്‍ണ്ണ വിജയം. പാനലില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയതും നിക്ഷേപക വിഭാഗത്തില്‍ മത്സരിച്ച ബാങ്കിന്റെ മുന്‍ പ്രസിഡണ്ട് കൂടിയായ ലിങ്ക്വിന്‍സ്റ്റാറാണ്.
 
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി വിഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെയും,കെ പി സി സി യുടെ ഘടകമായ ഓഐസിസിയുടെയും അയര്‍ലണ്ടിലെ അധ്യക്ഷന്‍ കൂടിയായ ലിങ്ക് വിന്‍സ്റ്റര്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനമടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh