സ്ലൈഗോയിലെ ടെറിന്‍സ് ജോസിന്റെ പിതാവ് നിര്യാതനായി .സംസ്‌കാരം ഇന്ന് (25 ആഗസ്റ്റ് ).

 
സ്ലൈഗോ: സ്ലൈഗോ  നിവാസിയും ,സ്ലൈഗോയിലെ ഗാല സൂപ്പര്‍മാര്‍ക്കറ്റിന്റെ (ക്ലിഫ്ണി ) ഉടമയും  , സ്ലൈഗോ സെന്റ് തോമസ് ചര്‍ച്ചിന്റെ മുന്‍ സെക്രട്ടറിയുമായ ടെറിന്‍സ് ജോസിന്റെ പിതാവ് താനത്തുപറമ്പില്‍ റ്റി .സി .ജോസ് (72 ) നിര്യാതനായി .തൊടുപുഴ വാഴക്കുളം പിരളിമറ്റം സ്വദേശിയാണ് . പരേതന്‍ അരിക്കുഴ സെന്റ്:സെബാസ്‌ററ്യന്‍സ് ഇടവകാംഗവും ,താനത്തുപറമ്പില്‍ കുടുംബാംഗവുമാണ് .സംസ്‌കാരം ഇന്ന് (25 ആഗസ്റ്റ് ഞായര്‍)  ഉച്ച കഴിഞ്ഞു 2  മണിക്ക് അരിക്കുഴ സെന്റ്:സെബാസ്‌ററ്യന്‍സ് ദേവാലയത്തില്‍ .
ഭാര്യ : കല്ലൂര്‍ക്കാട്  കുഴിക്കണ്ടത്തില്‍ കുടുംബാംഗം റോസമ്മ ജോസ്.
 
മക്കള്‍ :ജെയ്‌മോള്‍  ഫ്രാന്‍സിസ് (ദുബായ് ) ,നിഷ ബോബന്‍(യു.എസ്.എ) ,മഞ്ജു മിജോ ,ടെറിന്‍സ്  ജോസ് (അയര്‍ലന്‍ഡ്),ഡനീഷ് ജോസ് . മരുമക്കള്‍ :ഫ്രാന്‍സിസ് മാത്യു ,ബോബന്‍ റോഡോള്‍ഫ് ,മിജോ ജോസഫ് ,രെമ്യ ടെറിന്‍സ് (സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍,സ്ലൈഗോ ),ജെയ്‌സി ഡനീഷ് .പരേതന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയും ,സ്ലൈഗോ സെന്റ്.തോമസ് ചര്‍ച്ചിന്റെ ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി .  
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh