രണ്ടാമത് രാജ്യാന്തര യുവജന കണ്‍വെന്‍ഷന്‍ അയര്‍ലന്‍ഡില്‍

 
           രണ്ടാമത് രാജ്യാന്തര യുവജന കണ്‍വെന്‍ഷന്‍ അയര്‍ലന്‍ഡില്‍ 2019 ഡിസംബര്‍  മാസം 27 മുതല്‍ 30 വരെ Clane ല്‍ ഉള്ള Clongowes Wood College_ല്‍ വെച്ച്  നടത്തപ്പെടുന്നു. അയര്‍ലന്‍ഡിലെ വത്തിക്കാന്‍ പ്രതിനിധിയായ Archbishop Jude Thaddeus Okolo യുടെ മുഖ്യ അദ്ധ്യക്ഷതയില്‍, സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റ്‌റേര്‍ Bishop Stephen Chirappanth ഉദ്ഘാടനം ചെയ്യുന്ന യുവജന സംഗമത്തിലേക്ക് 16 മുതല്‍ മുതല്‍ 35 വയസ്സ് വരെയുള്ള ഉള്ള എല്ലാ യുവതി യുവാക്കളെയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

             യുവജന കണ്‍വന്‍ഷന്‍ നയിക്കുന്നത് ലോക സുവിശേഷ വല്‍ക്കരണത്തിന്റെ നെടുംതൂണായ ബഹുമാനപ്പെട്ട സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ഛനാണ് നേതൃത്വം നല്‍കുന്നത് കൂടാതെ സെഹിയോന്‍ മിനിസ്ട്രിയുടെ പ്രധാനപ്പെട്ട വൈദികരായ ഫാദര്‍ സോജി ഓലിക്കല്‍ അച്ഛനും ഫാദര്‍ ഷൈജു നടുവത്താനീയിലും വിവിധ സെഷന്‍സുകള്‍ നയിക്കുന്നതാണ്. കൂടാതെ സെഹിയോന്‍ യുഎസ് യുടെ യൂത്ത് കോഡിനേറ്റര്‍ ആയ Ainish Philip ഉം സെഹിയോന്‍ യു. കെ യൂത്ത് കോര്‍ഡിനേറ്ററുമായ ജോസ് കുര്യാക്കോസ്ഉം വിവിധ  വര്‍ക്ക്‌ഷോപ്പുകള്‍ നയിക്കുന്നതാണ്. 

                      രാജ്യാന്തര യുവജന കണ്‍വെന്‍ഷനിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള യുവതിയുവാക്കള്‍മാര്‍ പങ്കെടുക്കുന്നുണ്ട്. യുവജന കണ്‍വെന്‍ഷന്‍ലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയ വിവരം ഏവരെയും അറിയിച്ചുകൊള്ളുന്നു. ഈ ധ്യാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വേണ്ടി afcmteamireland.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചു പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, അവരുടെ സീറ്റുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. സമാപന ദിവസത്തില്‍ വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ രൂപതയുടെ *Bishop Alphonsus Cullinan* സമാപന സന്ദേശം നല്‍കുന്നതായിരിക്കും.
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh