'കുഞ്ഞാത്തോലിന്റെ കുഞ്ഞാറ്റ' നിധി സജേഷിന്റെ ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു

 
 
ഡബ്ലിന്‍ : ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി അയര്‍ലണ്ട് മലയാളികള്‍ക്ക് സുപരിചിതയായ നിധി സജേഷ് ആലപിച്ച 'കുഞ്ഞാത്തോലിന്റെ കുഞ്ഞാറ്റ' എന്ന ഓണപ്പാട്ട് സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ 7 വര്‍ഷക്കാലമായി സംഗീതം അഭ്യസിക്കുന്ന നിധി ഇതിനോടകം നിരവധി സ്റ്റേജുകളില്‍ ശ്രദ്ധേയമായിട്ടുണ്ട്. പൈതല്‍, പനിനീര്‍ മഴയില്‍ എന്നീ സംഗീത ആല്‍ബങ്ങളില്‍ നിധി ഇതിനോടകം പാടിയിട്ടുണ്ട്. ഡബ്ലിന്‍ ഓങ്കാര്‍ സെ.ബനഡിക്റ്റ് സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നിധി. AIB Bank ജീവനക്കാരനായ സജേഷ് , ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ജെയിംസ് കൊണോളി ഹോസ്പിറ്റലില്‍ നേഴ്‌സായ സൗമ്യ എന്നിവരാണ് നിധിയുടെ മാതാപിതാക്കള്‍.
 
രാജീവ് ഇലന്തൂറിന്റെ വരികള്‍ക്ക് പ്രദീപ് ഇലന്തൂര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. Orchestra and Sound design : Anish Thekkekkara, Flute : Johnson, Violine: Francis , Title design : Shaju S, Sound mixing and mastering : Stantley Alex Dsmc Studio, DOP :Manoj Thiruvalla , Editing&Colouring : Sudheesh Panikar

'കുഞ്ഞാത്തോലിന്റെ കുഞ്ഞാറ്റ' 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh