ഡണ്‍ഗാര്‍വനില്‍ ഓണാഘോഷം പ്രൗഢ ഗംഭീരമായി.


വാട്ടര്‍ഫോര്‍ഡിലെ ഡണ്‍ഗാര്‍വനില്‍ ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഓണം സെപ്റ്റംബര്‍ 9  ന് ആഘോഷിച്ചു. ബഹുഭൂരിപക്ഷം അംഗങ്ങളെയും സജീവസാന്നിധ്യത്താല്‍ ഈ ആഘോഷം വര്‍ണാഭമായി.ഡണ്‍ഗാര്‍വന്‍ ഇന്ത്യന്‍സ് ( DUNGUS ) ഒരുക്കിയ ഈ ആഘോഷപരിപാടികള്‍ ഉച്ചശേഷം മൂന്നു മണി മുതല്‍ രാത്രി പത്തു മണിവരെ നീണ്ടു നിന്നു.
 
വിവിധ ഓണക്കളികളും, കലാപരിപാടികളും കൊണ്ട് സമ്പന്നമായ ഈ പരിപാടിയിലേക്ക് ഡണ്‍ഗാര്‍വന്‍, യോള്‍, കാപ്പക്ക്വിന്‍ തുടങ്ങിയ സമീപ ടൗണുകളില്‍ നിന്നും നാനാതുറകളില്‍നിന്നുള്ള മലയാളികള്‍ പങ്കുചേര്‍ന്നു. ആവേശമുണര്‍ത്തി മാവേലി തമ്പുരാന്റെ കടന്നു വരവ് ഏവര്‍ക്കും മികച്ച അനുഭവം സമ്മാനിച്ചു. സംഘാടകസമിതിയില്‍ ഉള്‍പ്പെട്ട ബിജു പോള്‍, സോനു മാത്യൂസ്, മനോജ് കുമാര്‍, റോണി മാത്യു, സിജോ ജോര്‍ഡി  തുടങ്ങിയവരുടെ ഒത്തിണക്കത്തിലുള്ള പ്രവര്‍ത്തനം ആഘോഷ പരിപാടികള്‍ മികച്ചതാക്കി. അംഗങ്ങളില്‍ പലരുടെയും ഡണ്‍ഗാര്‍വനിലെ ആദ്യ ഓണംകൂടിയായിരുന്നു ഇത്തവണത്തേത്. എങ്കിലും അവരുടെ സഹകരണവും ആവേശവും എടുത്തു പറയേണ്ടതാണ്.ഹോളിഗ്രേല്‍ ന്യൂറോസ്  ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ അതിഗംഭീരമായിരുന്നു. പ്രധാന സ്‌പോണ്‍സര്‍ ആയ സ്‌പൈസ് വേള്‍ഡ് വാട്ടര്‍ഫോര്‍ഡ് നല്‍കിയ ഷോപ്പിംഗ് വൗച്ചര്‍  നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് സമ്മാനിച്ചു. ഓണകാലത്തിന്റെ എല്ലാ ഗൃഹാതുരത്വങ്ങളും സന്തോഷത്തോടെ പങ്കുവെച്ചുകൊണ്ടു മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന ആ പഴയ മാവേലിനാടിന്റെ ആപ്തവാക്യം ശിരസ്സാവഹിച്ചു ഓരോ അംഗങ്ങളും അടുത്ത ഓണക്കാലത്തിലേയ്ക്ക് നടന്നു നീങ്ങുകയാണ്.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh