'ലോകം' അയര്‍ലണ്ട് മലയാളി യുവാക്കളുടെ മ്യൂസിക്ക് വീഡിയോ യൂട്യൂബില്‍ തരംഗമായി

ഡബ്ലിന്‍:അയര്‍ലണ്ടിലെ  മലയാളി യുവാക്കളുടെ ആദ്യ സംരംഭമായ മ്യൂസിക്ക് ആല്‍ബം'ലോകം' ഇന്റര്‍ നെറ്റില്‍ വൈറലാവുന്നു.ലോകമെമ്പാടുമുള്ള യുവജ നസംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിയ പോപ്പ്‌റാപ്പ്  സംഗീതത്തിന്റെ പുതിയ മലയാളം വേര്‍ഷനായി ഡബ്ലിനിലെ ന്യൂ തിര പ്രൊഡക്ഷന്‍ പുറത്തിറക്കിയ  ആല്‍ബം രചനയും സംഗീതവും നല്‍കി അവതരിപ്പിച്ചത് ഡബ്ലിനിലെ യുവകലാകാരന്മാരായ റയാന്‍ ജയ് മോനും,മെല്‍വിന്‍ മോബിയും സംഘവും ചേര്‍ന്നാണ്.സഹ താരങ്ങളായി വേല്‍സില്‍ നിന്നുള്ള ജെയ്ന്‍ ജോണും,ഐവിന്‍ മോബിയും അരങ്ങത്തെത്തി.ആല്‍ബിന്‍ ജേക്കബ് (ആര്‍ട്ട് വര്‍ക്ക്)  അടക്കമുള്ള നിരവധി പുതു തലമുറ മലയാളികളും ഈ ടീമിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
 
https://www.youtube.com/watch?v=wYbMhkZCd3w&feature=youtu.be

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh