സംഗീത ആസ്വാദകര്‍ക്കായി എയര്‍ വേദാന്ത സൊസൈറ്റിയില്‍ കൃഷ് കിംഗ് കുമാറിന്റെ കര്‍ണാടക സംഗീത സന്ധ്യ ഒക്ടോബര് 5 ന്


ഡബ്ലിന്‍: സംഗീത ആസ്വാദകര്‍ക്കായി എയര്‍ വേദാന്ത സൊസൈറ്റിയില്‍ കൃഷ് കിംഗ് കുമാറിന്റെ കര്‍ണാടക സംഗീത സന്ധ്യ. ഒക്ടോബര്‍ 5, ശനിയാഴ്ച്ച 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ എല്ലാ സംഗീത പ്രേമികളെയും സ്വാഗതം ചെയ്യുന്നു, ശ്രീറാം മ്യൂസിക് സ്‌കൂളിലെ സംഗീത വിദ്യാര്‍ത്ഥിയായ , കിംഗ് കുമാര്‍  സിന്ധു ദമ്പതികളുടെ മകനായ കൃഷ് കിംഗ് കുമാര്‍, സെറ്റാന്റ്റ സെക്കന്ററി സ്‌കൂള്‍ ഒന്നാം വര്‍ഷവിദ്യാര്‍ത്ഥിയാണ്.അഞ്ചു വര്‍ഷക്കാലമായി ഗുരുമുഖത്തു നിന്നും ചിട്ടയോട് കൂടി സംഗീതം അഭ്യസിപ്പിക്കുന്ന കൃഷ് ഇതിനോടകം തന്നെ നിരവധി വേദികളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്,.
 
ഒരു സംഗീത കുടുംബത്തില്‍ ജനിച്ചു, 2014 ല്‍മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സംഗീതത്തില്‍ ബി.എ ബിരുദം നേടിയ വിദ്വാന്‍ ശ്രീറാം സുന്ദരേശനാണ്കൃഷ് കിംഗ് കുമാറിന്റെ ഗുരു.പ്രശസ്ത സംഗീതജ്!ഞ ഡോ. ആര്‍.എസ് ജയലക്ഷ്മിയുടെശിഷ്യത്വത്തില്‍സംഗീതം അഭ്യസിച്ച ശ്രീറാം പരമ്പരാഗത മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി ചിട്ടയോട് കൂടിയ പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കി വരുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിനിലെ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ ഗസ്റ്റ് ലക്ചററായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിന് സംഗീതമൂര്‍ത്തി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 
തന്റെ ബാല്യ കാലം മുതല്‍ മൃദംഗ പഠനം ആരംഭിച്ച വിദ്വാന്‍ അഭിഷേക് വാസുവാണ് ഈ സംഗീത സായാഹ്നത്തില്‍മൃദംഗം വായിക്കുന്നത്.തഞ്ചാവൂര്‍ ശ്രീ ഉപേന്ദ്രന്റെ ശിഷ്യനായ കല്യാണ്‍ കൃഷ്ണന്റെ ശിഷ്യനാണ് അദ്ദേഹം. മുംബൈയിലെ ചെമ്പൂര് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയില്‍ നിന്നും അവാര്‍ഡ് കരസ്ഥമാക്കിയ അഭിഷേക് വാസു നിരവധി പ്രഗത്ഭ്യ സംഗീതജ്ഞരോടൊപ്പം കച്ചേരികള്‍ നടത്തിവരുന്നു.
 
സംഗീത ലോകത്തേയ്ക്ക് കാലെടുത്തു വെയ്ക്കുന്ന ഈ യുവപ്രതിഭയെ അനുഗ്രഹിക്കുവാന്‍ എല്ലാ സംഗീത പ്രേമികളെയും എയര്‍ വേദാന്ത സൊസൈറ്റിയിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh