സ്ലൈഗോയിലെ ഇന്ത്യന്‍ പൊന്നോണം.......

സ്ലൈഗോ:ജാതി, മത,വര്‍ണ്ണ സങ്കല്പങ്ങള്‍ക്കതീതമായി മാനുഷരെല്ലാരുമൊന്നുപോലെ എന്ന മഹാബലി ചക്രവര്‍ത്തിയുടെ  സന്ദേശം ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ അസോസിയേഷന്റെ ഓണം ഇത്തവണയും ഗംഭീരം... സ്ലൈഗോയിലും സമീപ പ്രദേശങ്ങളിലും ഉള്ള എല്ലാ ഇന്ത്യക്കാരെയും ഒരേ കുടക്കീഴില്‍ അണിനിരത്തിയ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം അതിഥികള്‍ക്കെല്ലാം വ്യത്യസ്ഥ  അനുഭവം പകര്‍ന്നു . സ്ലൈഗോ കൗണ്ടി കൌണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍ .ടോം മാക് ഷാറി ഉത്ഘാടനം ചെയ്ത ഓണാഘോഷത്തില്‍ ഗാര്‍ഡ ഓഫീസര്‍മാര്‍ മുതല്‍ 90  വയസുള്ള ഐറിഷ് വയോധിക വരെ മലയാളത്തിന്റെ ആതിഥ്യം നുകര്‍ന്നു. എല്ലാ പതിവ് ചേരുവകള്‍ക്കുമൊപ്പം കുട്ടികളുടെ വാശിയേറിയ വടംവലിയും ആഘോഷത്തിന്റെ ആവേശം വാനോളമുയര്‍ത്തി .
 
സോഫി ബാബുവും ,രശ്മി മേബിളും അവതാരകരായിരുന്ന പരിപാടിയില്‍ പ്രസിഡന്റ് അനിര്‍ബാന്‍ ബാഞ്ചാ സ്വാഗതവും, PRO റോബിന്‍ വര്‍ഗീസ് നന്ദിയും  പറഞ്ഞു . തോമസ് മാത്യു മൂഞ്ഞേലില്‍ ,ബോബി തോമസ് തെക്കേക്കര ,ബെബില്‍ ബേബി,ബിന്ദു നായര്‍ ,സുബ്രമണി സുബ്ബുരാജ്  തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രശസ്ത യൂട്യൂബ് വ്‌ളോഗര്‍ ലിജോ കുര്യന്‍ ജോയിയുടെ വ്‌ളോഗിലൂടെ സ്ലൈഗോയിലെ 'ഓണം 2019 ' കാണാം

 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh