ടൊവിനോയുടെ അവതാരപ്പിറവി കല്‍ക്കി മൂവി റിവ്യൂ

ശക്തമായ പൊലീസ് കഥാപാത്രങ്ങള്‍ക്ക് മലയാള സിനിമയില്‍ പഞ്ഞമില്ല. നമ്മുടെ സൂപ്പര്‍ താരങ്ങളെ വളര്‍ത്തിയതില്‍ തീപ്പൊരി പൊലീസ് കഥാപാത്രങ്ങള്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. അത്തരമൊരു സിനിമയൊരുക്കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്.

ചേരുവകളൊക്കെ തെലുംഗ്തമിഴ് സിനിമകളിലെ സൂപ്പര്‍താര ചിത്രങ്ങളോട് സാമ്യമുള്ളവയാണ്. നഞ്ചങ്കോട്ട എന്ന ഗ്രാമത്തില്‍ തമിഴ് വംശജകര്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. കേരളത്തിലാണെങ്കിലും വലിയൊരു തമിഴ് സമൂഹത്തിന്റെ ജന്മനാടാണ് ഇവിടം...

അമ്മ സംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് നിയമപരമായല്ല; ദിലീപിനെ തിരിച്ചെടുക്കണെമെന്ന് താരങ്ങള്‍

 മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് നിയമപരമായല്ല എന്ന് താരങ്ങള്‍ യോഗത്തില്‍ പറഞ്ഞു. വിശദീകരണം തേടാതെയാണ് ദിലീപിനെ പുറത്താക്കിയതെന്നും ഭാരവാഹികള്‍ അറിയിച്ചു . ഇക്കാര്യത്തില്‍ ദിലീപ് കോടതിയില്‍ പോകാത്തത് ഭാഗ്യം കൊണ്ടാണെന്ന് താരങ്ങള്‍ വ്യക്തമാക്കി. അതേസമയം, ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അടുത്ത എക്‌സിക്കൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് ധാരണ. ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം...

വിമാനം ജനുവരി 12 വെള്ളിയാഴ്ച മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു.

പൃഥ്വിരാജ് നായകനായി, പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രം മണ്ണില്‍നിന്ന് വിണ്ണിലേയ്ക്കു പറക്കുന്ന ഒരു സാധാരണ മനുഷ്യന്റെ വിജയഗാഥയാണ്. ഏച്ചുകെട്ടലുകളില്ലാതെ, അത്യുക്തി കലരാതെ സ്വാഭാവികമായും സത്യസന്ധമായും അത് തിരശ്ശീലയിലെത്തിക്കാന്‍ സംവിധായകന് സാധിച്ചു. ശാരീരിക പരിമിതികളെ മറികടന്ന്  സ്വന്തമായി വിമാനം രൂപകല്‍പന ചെയ്ത് പറപ്പിച്ച് അംഗീകാരങ്ങള്‍ നേടിയ തൊടുപുഴ സ്വദേശി സജിയുടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിമാനത്തിന്റെ...

ലിപ്‌ലോക്ക് അടക്കമുള്ള ഹോട്ട് രംഗങ്ങളെക്കുറിച്ച് ആരും മോശമായി പറഞ്ഞിട്ടില്ല; അച്ഛനും അമ്മയും എന്തു പറയുമെന്ന ടെന്‍ഷന്‍ ഉണ്ട്; അവര്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല: ഐശ്വര്യ ലക്ഷ്മി

  ആഷിഖ് അബുവിന്റെ മായാനദിയെ മലയാളികള്‍ ഒന്നടങ്കം പ്രശംസിക്കുകയാണ്. ചെറിയ വിവാദങ്ങളില്‍പെട്ടെങ്കിലും ചിത്രത്തിന് അത് ഗുണം മാത്രമാണ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികയായെത്തിയത് ഐശ്വര്യ ലക്ഷ്മിയാണ്. അപ്പു എന്ന കഥാപാത്രത്തെ താരം മനോഹരമാക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തില്‍ ലിപ് ലോക്ക് അടക്കം നിരവധി ഹോട്ട് രംഗങ്ങള്‍ ഉണ്ട്. ആ രംഗങ്ങളൊക്കെ വൃത്തിക്കെട്ട മറ്റെന്തെങ്കിലുമായി മാറ്റപ്പെടുമോ അങ്ങനെയാരെങ്കിലും ഉപയോഗിക്കുമോ എന്ന...

ദേഹാസ്വാസ്ഥ്യം: നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് ചാലക്കുടി വാളൂരിലെ ലൊക്കേഷനില്‍ വച്ചാണ് ചാര്‍മിളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ചാര്‍മിളയെ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ചാര്‍മിള ആശുപത്രിയില്‍ നിന്നും മടങ്ങിയത്. നിതീഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ഒരു പത്താം ക്ലാസിലെ...

പോത്തേട്ടൻസ് ബ്രില്യൻസ്; തൊണ്ടിമുതലിനെ പുകഴ്ത്തി സോഷ്യൽ മീഡിയ

thondimuthalum dhriksakshiyum dd93cനവമാധ്യമങ്ങളിൽ എല്ലാവരും ഇപ്പോൾ പോത്തേട്ടൻസ് ബ്രില്യൻസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നുവെച്ചാൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ ഷോട്ടുകളെക്കുറിച്ചും മേക്കിങ്ങിലെ പ്രത്യേകത കൊണ്ടുമാണ് പോത്തേട്ടൻസ് ബ്രില്യൻസ് എന്ന പേരിട്ട് വിളിക്കുന്നത്. നവമാധ്യമങ്ങളാണ് ദിലീഷ് പോത്തന്റെ ബുദ്ധിശേഷിയെ പോത്തേട്ടൻസ് ബ്രില്യൻസ് എന്ന് പേരിട്ട് വിളിക്കാൻ തുടങ്ങിയത്. ആദ്യചിത്രത്തിൽ തന്നെ പോത്തേട്ടൻസ് ബ്രില്യൻസ് തുടങ്ങിയിരുന്നു. രണ്ടാമത്തെ...

ഉരുണ്ട് കളിച്ച് ദിലീപ്; അറസ്റ്റ് ഉടനെന്നും സൂചന

dileep 25634നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ഉരുണ്ട് കളിക്കുന്ന കാഴ്ചയാണ് രണ്ട് ദിവസമായി കാണുന്നത്. ഇന്ന് രാവിലെ വന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലോടെ ഉരുണ്ടുകളി വർദ്ധിച്ചു. ഇന്നുണ്ടായ വെളിപ്പെടുത്തൽ പോലീസ് മുക്കിയില്ലെങ്കിൽ, സുനി ആ മൊഴി മാറ്റിപ്പറഞ്ഞില്ലെങ്കിൽ നടൻ ദിലീപ് അറസ്റ്റിലാകും. എപ്പോഴാണ് അറസ്റ്റിലാകുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. എന്തായാലു ഉടൻ അറസ്റ്റിലാകും എന്നാണ് ലഭിക്കുന്ന സൂചന. നടി ആക്രമിക്കപ്പെടുമെന്ന് നടൻ ദിലീപിന് നേരത്തെ അറിയാമായിരുന്നു...

'ഉപദേശം' - എന്നും എപ്പോഴും ഇതുമാത്രം

ennum-eppozhum 8d344ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എല്ലാം വര്‍ഷവും സത്യന്‍ അന്തിക്കാട് സിനിമയെടുക്കും, കുടുംബപ്രശ്‌നങ്ങളായിരിക്കും വിഷയം, ഒരു പ്രശ്‌നവുമില്ലാത്ത കുടുംബമാണെങ്കില്‍ സിനിമയല്ലേ കുറച്ചുകഴിയുമ്പോള്‍ പ്രശ്‌നങ്ങളുണ്ടായിക്കൊള്ളും, ഒടുവില്‍ തിയറ്ററില്‍നിന്നു ആളു പുറത്തിറങ്ങുംമുമ്പ് എല്ലാപ്രശ്‌നവും പരിഹരിച്ചു സകലരേയും ഹാപ്പിയാക്കും. ഫ്രീയായിട്ട് കുറച്ച് ഉപദേശങ്ങള്‍ കൊടുക്കും.

എന്നും എപ്പോഴും ഇങ്ങനൊക്കെ തന്നെയാണു സത്യന്‍ പടങ്ങള്‍. അന്തിക്കാടു പടത്തില്‍...

ആമയും മുയലും: പ്രിയദര്‍ശന്‍ ചിത്രത്തിന് പേരിട്ടു

ആമയും മുയലും: പ്രിയദര്‍ശന്‍ ചിത്രത്തിന് പേരിട്ടു പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആമയും മുയലും എന്ന് പേരിട്ടു. ജയസൂര്യ, നെടുമുടി വേണു, ഇന്നസെന്റ് എന്നിവര്‍ അവതരിപ്പിക്കുന്ന മൂവര്‍സംഘത്തിന്റെ കഥയാണ് ഈ കോമഡി ത്രില്ലറിലൂടെ പ്രിയദര്‍ശന്‍ പറയുന്നത്. മുംബൈ മോഡലായ പിയയാണ് ചിത്രത്തില്‍ ജയസൂര്യയുടെ ജോഡി.

കാരൈക്കുടിയില്‍ സപ്തംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും. ദിവാകറാണ് ഛായാഗ്രഹണം. ക്രിസ്മസ് റിലീസായാണ് ചിത്രം നിശ്ചയിച്ചിരിക്കുന്നത്. ഫുള്‍ ഹൗസ് എന്റര്‍ടൈന്റ്‌മെന്റിന്റെ ബാനറില്‍...

ജീന്‍ റെനോ മലയാളത്തില്‍

 ജീന്‍ റെനോ മലയാളത്തില്‍"ഡാവിഞ്ചി കോഡ്", "പിങ്ക് പാന്തര്‍" തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഹോളിവുഡ് താരം ജീന്‍ റെനോ മലയാളത്തില്‍ അഭിനയിക്കുന്നു. "മോസയിലെ കുതിരമീനുകള്‍" എന്ന കന്നിചിത്രത്തിലൂടെ ശ്രദ്ധേയനായ അജിത്പിള്ള സംവിധാനം ചെയ്യുന്ന "ജിപ്സിമോക്ഷം" എന്ന സിനിമയിലാണ് റെനോ അഭിനയിക്കുന്നത്.

മങ്കോളിയന്‍ സാമ്രാജ്യസ്ഥാപകന്‍ ചെങ്കിസ്ഖാന്റെ വേരുകള്‍ അന്വേഷിക്കുന്ന ചരിത്രകാരനായിട്ടാണ് റെനോ അഭിനയിക്കുക. "ഗോഡ്സില", "മിഷന്‍ ഇംപോസിബിള്‍" എന്നീ...