മലയാളികൾ ഉൾപ്പെട്ട വാട്ടർഫോർഡ് കൗണ്ടി ബാഡ്മിന്റൺ ടീം മൺസ്റ്റർ ഇന്റർ കൗണ്ടി ഇ ഗ്രേഡ് ചമ്പ്യാന്മാർ ആയി.

waterford2 d37f6

വാട്ടർഫോർഡ് മലയാളികൾ ആയ അനൂപ്‌ ജോണും ബോബി ഐപ്പും ഉൾപ്പെട്ട വാട്ടർഫോർഡ് കൗണ്ടി ടീം മൺസ്റ്റർ ഇന്റർ കൗണ്ടി ഇ ഗ്രേഡ് ചാമ്പ്യൻമാർ ആയി. കോർക്ക്, വാട്ടർഫോർഡ്, കെറി, ലീമെറിക്ക്, ട്രിപ്പററി എന്നീ കൗണ്ടികൾ മത്സരിച്ച പ്രാഥമിക റൗണ്ടിൽ നിന്ന് സെമിയിൽ എത്തിയ വാട്ടർഫോർഡ് സെമിയിൽ ട്രിപ്പററിയെയും ഫൈനലിൽ കോർക്കിനെയും തകർത്താണ് വിജയഭേരി മുഴക്കിയത്.

ഇതോടെ ആൾ അയർലണ്ട് മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും അനൂപും ബോബിയും ഉൾപ്പെട്ട വാട്ടർഫോർഡ് ടീം നേടി. ഒരു മാസത്തോളം നീണ്ടു നിന്ന സെലക്ഷൻ ട്രയൽസിനെ തുടർന്നാണ് ഇവരെ വാട്ടർഫോർഡ് കൗണ്ടി ടീമിലേക്ക് തിരഞ്ഞെടുത്തത്. കേരളത്തിൽ ബോബി കോട്ടയം സ്വദേശിയും അനൂപ്‌ ചെങ്ങന്നൂർ സ്വദേശിയും ആണ്.

waterford1 20a64

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh