സാൻട്രി നോർത്ത്വുഡിൽ തീപിടിത്തം; ആളപായമില്ല , മലയാളികൾ ഉൾപ്പെടെ ഹോട്ടലിൽ

carrington1 e4e5d

ഡബ്ലിൻ: ഡബ്ലിൻ എയർപോർട്ടിനടുത്തുള്ള സാൻട്രി നോർത്ത്വുഡിൽ അപ്പാർമെൻറ് കോംപ്ലക്സിൽ ഇന്നലെ രാത്രി ആറരയ്ക്ക് ശേഷമാണ് തീപിടിത്തം ഉണ്ടായത് .

Carrington അപ്പാർമെൻറ് കോംപ്ലെക്സിന്റെ അണ്ടർഗ്രൗണ്ട് കാർ പാർക്കിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് അടുത്തുള്ള കാറുകളിലേയ്ക്കും , മുകളിലുള്ള മൂന്നോളം അപാർട്മെന്റുകളിലേയ്ക്കും തീ പടർന്നു. അഞ്ചിലധികം ഫയർ എൻജിനുകളുടെ ശ്രമഫലമായാണ് തീ അണയ്ക്കാനായത്.


അണ്ടർ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ടാക്സി കാർ മുൻവൈരാഗ്യം മൂലം ആരോ തീയിട്ടതാണ് തീ പിടിത്തത്തിന് കാരണമെന്ന് പറയപ്പെടുന്നു. മലയാളികളുടേതടക്കം നൂറിലധികം അപ്പാർട്മെന്റുകൾ ഉള്ള ബ്ലോക്കിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു .ഗ്യാസ് , ഇലെക്ട്രിസിറ്റി , വെള്ളം തുടങ്ങിയവ വിച്ഛേദിച്ചിരിക്കുകയാണ്. താമസക്കാർ ഹോട്ടലുകളിലേയ്ക്ക് താമസം മാറി, ഗാർഡ പരിശോധന തുടരുന്നു.

carrington2 44bf4


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh