വനിതാദിനം - ഒരോർമ്മപ്പെടുത്തൽ (അശ്വതി പ്ലാക്കൽ )

womansday ashwathy a91d6

എല്ലാ വർഷവും വരുന്ന മാർച്ച്‌ 8 നു സ്ത്രീ അബലയല്ലാതാകുന്നു .പൊടുന്നനെ അമ്മ ദേവി മുതലായ കുല പര്യായങ്ങളിൽ പെട്ടു പോകുന്നു..സത്യത്തിൽ നിങ്ങൾ ഓരോരുത്തരും ഇതു വായിക്കുന്ന സ്ത്രീകൾ ഉൾപ്പെടെ ആരോടാണു കള്ളം പറുന്നത്‌ ? .അവനവനോട് കള്ളം പറഞ്ഞ്‌ ആത്മരതി സ്വായത്തമാക്കുന്ന മനുഷ്യകുലത്തിനു എന്നാണു അതിൽ നിന്നു മോചനം ലഭിക്കുക .

സത്യത്തിൽ ആരാണു സ്ത്രീയെ തളച്ചിടുന്നത്‌ .ആത്മാഭിമാനമുള്ള സ്ത്രീക ളെ ആർക്കും തളർത്താൻ കഴിയില്ല.ഒന്നു കൂടി ശ്രദ്ധിച്ചു വായിക്കണം ആത്മാഭിമാനമുള്ളവർ ,പലർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വാക്കാണു അതു കൊണ്ടാണു യൂറോപ്പിൽ പോലും പലയിടങ്ങളിൽ ആർത്തവലഹള മുതലായ മണ്ടത്തരങ്ങൾ ആഘോഷിക്കപ്പെടുന്നത്‌.സ്വയം ഒരു തോടു സൃഷ്ടിച്ച്‌ അതിൽ അഭിരമിച്ച്‌ ജീവിക്കുന്നവരെ മാറ്റാൻ പ്രയാസമാണു അല്ലാത്ത പക്ഷം വിജയിക്കുന്ന കഥകൾ കൂടുതൽ കേൾക്കാം.

ജീവിക്കുന്നത്‌ അയർലണ്ടിലായതു കൊണ്ടു ഇവിടത്തെ കാര്യം പറയാം .നൂറു ആളുകളുള്ള കമ്യൂണിറ്റിയിൽ ഒരു പത്ത്‌ സംഘടനകൾ സൃഷ്ടിച്ച്‌ കേരള ത്തെ പറിച്ച്‌ നട്ട്‌ സംസ്ക്കാരവും ഗ്രിഹാതുരതയും മുറു കെ പിടിക്കുന്ന മലയാളി സമൂഹം .പക്ഷേ ദയനീയമായ അവസ്ഥ എന്താണെന്നു വെച്ചാൽ ഒരു സ്ത്രീ ശബ്ദമുയർത്തുകയോ സംസാരിക്കുക യോ ചെയ്താൽ ഉടനെ അവളെ സ്വഭാവ ദൂഷ്യം ആരോപിക്കുകയും അടിച്ചമർത്താൻ നോക്കുകയോ ചെയ്യുന്നു .ചുരുക്കം ചില സംഘടനകളെ ഒഴിവാക്കിയാൽ പലതും കടലാസ്‌ സംഘടനകൾ ആണു .ഭരണാനുകൂല്യങ്ങളുപയോഗിച്ച്‌ സർക്കാർ ഗ്രാന്റ്‌ കൈക്കലാക്കുന്നവർ അതിനാൽ തന്നെ സ്ത്രീകളെ ഒഴിവാ ക്കേണ്ടത്‌ അത്യാവശ്യം.പൊതുവെ സ്ത്രീകൾ നേരിട്ടു കാര്യങ്ങ ളെ നേരിടുന്നവരാണു.33 ശതമാനം എന്ന ഔദാര്യം അയർലണ്ടിൽ ഒരു ശതമാനമായി മാറുന്നു അതും ഒന്നോ രണ്ടോ സംഘടനകളിൽ മാത്രം .കേരളത്തേക്കാൾ ഭയാനകമായി സ്ത്രീകൾ കുട്ടികളുടെയും അടുക്കളയു ടേയും ചുവരുകൾക്കുള്ളിൽ നിർബന്ധിത തളച്ചിടലുകൾ നേരിടുന്നു .പല സ്ത്രീകളും ഇതാണെന്റെ സ്വർഗ്ഗം എന്ന രീതിയിൽ മു ന്നോട്ടു പോവുകയും ചെയ്യുന്നു.

ഈ അവസ്ഥയിൽ മാറ്റം വരേണ്ടതല്ലേ ? ഞാൻ സന്തോഷവതിയാണെന്നു പുറമേയ്ക്ക്‌ ഭാവിക്കുന്ന എല്ലാവരും ഒന്നോർക്കുക , അവനവനോടു തന്നെ ഒരിക്കൽ കൂടി ചോദിക്കുക .എതിർപ്പുകൾ പല രീതിയിലുണ്ടാകും വെർബൽ റേപ്പി ന്റെ ഇരയാകും വാട്ട്സ്‌ ആപ്‌ ഗ്രൂപ്പുകളിൽ നിങ്ങളുടെ ഫോട്ടോ ഷെയർ ചെയ്ത്‌ ആത്മനിര്‍വൃതി അടയുന്ന ശുംഭന്മാരുണ്ടാകും .ഒടുവൽ ജീവിത സായാഹ്നത്തിൽ സ്വന്തമായി സിഗ്‌നേച്ചർ ഇല്ലാത്തവരായി നിങ്ങൾ മാറാതിരിക്കട്ടെ . എല്ലാവർക്കും വനിതാദിനാശംസകൾ

--- അശ്വതി പ്ലാക്കൽ


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh