ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019 ഒക്ടോബര്‍ 26, 27, 28 തീയ്യതികളിൽ

SMCVattayil 80c95ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019 ഒക്ടോബര്‍ 26, 27, 28 , (ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിൽ നടത്തപ്പെടുന്നു. ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ഫിബിള്‍സ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററില്‍ (Phibblestown Community Centre, Phibbblestown Road, Dublin 15) രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.
അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ബഹു. സേവ്യർ ഖാൻ വട്ടായിലച്ചനും ടീമുമാണ് ധ്യാനം നയിക്കുന്നത്...

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഏഴാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 29 ന് ബ്യൂമോണ്ട് അര്‍ടൈന്‍ ഹാളില്‍

  ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഏഴാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 29 ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 1.00 ന് ഹാളിനു സമീപമുള്ള സെന്റ് ജോണ്‍ വിയാനി ദേവാലയത്തില്‍ വച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് 2 മണിക്ക് ആര്‍ട്ടൈന്‍ ഹാളില്‍  ഡബ്ലിന്‍ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഡോ. ക്ലമന്റ് പാടത്തിപറമ്പിലിന്റെ  അധ്യക്ഷതയില്‍ കൂടുന്ന യോഗം  ഡബ്ലിന്‍...

ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍! ഓര്‍ത്തഡോക്‌സ് ഇടവകയുടെ വെബ് സൈറ്റ് ലോഞ്ചിംഗും ഓണാഘോഷം 2019 വര്‍ണ്ണഭമായി ആഘോഷിച്ചു

  ഡബ്ലിന്‍: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ  വെബ്‌സൈറ്റ് ലോഞ്ചിംഗും ഓണാഘോഷവും സെപ്റ്റംബര്‍ 21ന് ശനിയാഴ്ച സമുചിതമായി ആഘോഷിച്ചു. രാവിലെ പത്തിന് വിവിധയിനം കലാപരിപാടികളോടെ ആരംഭിച്ച ഓണാഘോഷം, മലയാളി മങ്കമാരുടെ തിരുവാതിര കളി, വിഭവസമൃദ്ധമായ സദ്യ, ആദ്യഫല ലേലം, ശിങ്കാരി മേളം, വടംവലി എന്നിവയോടെ വൈകിട്ട് ആറുമണിക്ക് സമാപിച്ചു. വൈകുന്നേരം നാലുമണിക്കു കൂടിയ പൊതു സമ്മേളനത്തില്‍ പള്ളിയുടെ വെബ്‌സൈറ്റ് ഔപചാരികമായി വികാരി റവ. ഫാ. ടി...

ജോസഫ് പുത്തന്‍പുരക്കല്‍ അച്ചന്‍ നയിക്കുന്ന കുടുംബ ശാക്തീകരണ സെമിനാര്‍ 'കുടുംബം' സെപ്റ്റംബര്‍ 28 ന് താലായില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭ സംഘടിപ്പിക്കുന്ന കുടുംബ ശാക്തീകരണ സെമിനാര്‍ 'കുടുംബം' 2019 സെപ്റ്റംബര്‍ 28 ശനിയാഴ്ച വൈകിട്ട് താലാ ഫെറ്റര്‍കെയിന്‍ ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷനില്‍  വച്ച് നടത്തപ്പെടും ലോകമെമ്പാടുമുള്ള ധ്യാന വേദികളിലും മാധ്യമങ്ങളിലും നിറസാന്നിധ്യമായ ധ്യാന ഗുരുവും ഫാമിലി കൗണ്‍സിലറുമായ ഫാ. ജോസഫ് പുത്തന്‍പുരക്കലാണ് സെമിനാര്‍ നയിക്കുന്നത്. കപ്പൂച്ചിന്‍ സഭാഗമായ  'കാപ്പിപ്പൊടിയച്ചന്‍'  ചിരിയും ചിന്തയും ഉണര്‍ത്തുന്ന ...

ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ '' സെപ്റ്റംബര്‍ 27 ന് ഗോള്‍വേയില്‍ ''

                                       ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍    റവ ഫാ.ജോസഫ് പുത്തന്‍പുരക്കല്‍  ( OFM  കപ്പുച്ചിന്‍) നയിക്കുന്ന   കുടുംബ ശാക്തീകരണ  ക്ലാസ്സ്  മെര്‍വ്യൂവീലുള്ള  ഹോളി ഫാമിലി  ദേവാലയത്തില്‍  വച്ച്   ഈ മാസം 27 വെള്ളിയാഴ്ച വൈകിട്ട് 5...

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന നാളെ ( 07/09/2019).

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തി വരുന്ന ഉപവാസ പ്രാര്‍ത്ഥന,  കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ, ( ഒബാമ പ്ലാസ്സയ്ക്കടുതുള്ള) സെന്റ്. ജോസഫ്‌സ് പള്ളിയില്‍ വച്ച് നാളെ നടത്തപ്പെടുന്നതാണ്.(ശനിയാഴ്ച്ച   07 09 2019) രാവിലെ 10:30 ന്, ആരംഭിക്കുന്ന ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം,  നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും ആരാധനയും, രോഗികള്‍ക്കായുള്ള...

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ സംയുക്ത തിരുനാള്‍ ഭകതിനിര്‍ഭരമായി.

  ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഒന്‍പത് കുര്‍ബാന സെന്ററുകളും സംയുക്തമായി സഭയിലെ വിശുദ്ധരുടെ തിരുനാളും ഏയ്ഞ്ചല്‍സ് മീറ്റും ഇഞ്ചിക്കോര്‍ മേരി ഇമാക്കുലേറ്റ് ദേവാലയത്തില്‍വച്ച് ആഘോഷിച്ചു സെപ്റ്റംബര്‍ 1 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടന്ന ആഘോഷമായ സമൂഹബലിയ്ക്ക് റവ. ഡോ. ജോസഫ് വെള്ളനാല്‍ മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വിവിധ കുര്‍ബാന സെന്ററുകളില്‍നിന്ന് ...

പരിശുദ്ധ കന്യകാ മറിയത്തിന്റേയും വിശുദ്ധ എവുപ്രാസിയാമ്മയുടേയും സംയുക്ത തിരുനാള്‍ സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ താലായില്‍.

  ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ താലാ സെന്റ് മേരിസ് കമ്മ്യൂണിറ്റി ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റേയും സഹമദ്ധ്യസ്ഥയായ വിശുദ്ധ എവുപ്രാസിയാമ്മയുടെയും സംയുക്ത തിരുനാള്‍ 2019 സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ തീയതികളില്‍ ഫെര്‍ട്ടര്‍കയിന്‍ ചര്‍ച്ച് ഓഫ് ഇന്ക്രാനേഷനില്‍  വച്ച് ആഘോഷിക്കുന്നു (Church of Incarnation, Ferttercairn, Tallaght). എല്ലാ ദിവസവും  ജപമാലയും, വിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ പ്രദിക്ഷിണവും...

ഭക്തിയില്‍ ലയിച്ച് വിശ്വാസസമൂഹം.ഫാ.മാത്യു വയലുമണ്ണില്‍ നയിക്കുന്ന ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി.

 ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിപൂര്‍വ്വം  തുടക്കമായി. ലിമെറിക്ക് രൂപതാ വികാര്‍ ജനറാളും abbey feale  പാരിഷ് പ്രീസ്റ്റുമായ  ഫാ.ടോണി മുള്ളിന്‍സ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു.ദാഹിച്ചു വലയുന്നവര്‍ ഒരു തടാകത്തില്‍ നിന്നും ദാഹജലം കുടിക്കുന്നതുപോലെയാണ് ദൈവവചനം ധ്യാനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഒരു വ്യക്തി...

സീറോ മലബാര്‍ സഭയിലെ സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചല്‍സ് മീറ്റും സെപ്റ്റംബര്‍ 1 ഞായറാഴ്ച ഇഞ്ചിക്കോറില്‍.

 ഡബ്ലിന്‍ : സെപ്റ്റംബര്‍ 1 ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ഏവുപ്രസിയാമ്മയുടെയും, മറ്റു വിശുദ്ധരുടെയും സംയുക്ത തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ഓഗസ്റ്റ് 31 ശനിയാഴ്ച്ച വൈകിട്ട് 6:30 ന് വിശുദ്ധ കുര്‍ബാന, കൊടിയേറ്റ്...