വാട്ടര്‍ഫോര്‍ഡില്‍ വാങ്ങിപ്പ് പെരുന്നാള്‍

 
വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയയില്‍ വിശുദ്ധ ദൈവമാതാവിന്റ്റെ വാങ്ങിപ്പ് (ശൂനോയോ) പെരുന്നാളും ഓഗസ്റ്റ് മാസം 24, 25 (ശനി, ഞായര്‍) തീയതികളില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയോടെ ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ പെരുന്നാള്‍ ശൂശ്രൂഷകള്‍ക്ക് റവ. ഫാ. തമ്പി മാറാടി മുഖ്യകാര്‍മ്മികനായിരിക്കും. 2019 ആഗസ്റ്റ് 24 ശനിയാഴ്ച്ച വൈകിട്ട് 5.00 PM ന് കൊടി ഉയര്‍ത്തലും, 5.15 PM ന് സന്ധ്യാപ്രാര്‍ത്ഥനയും, 6.00 PM ന് സുവിശേഷപ്രസംഗം എന്നിവ നടത്തപ്പെടും. 2019 ആഗസ്റ്റ് 25 ഞായറാഴ്ച രാവിലെ 9.30 am പ്രഭാതനമസ്‌കാരവും, 10.00 am വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും 12.00 ന് പെരുന്നാള്‍ സന്ദേശവും നിര്‍വ്വഹിക്കപ്പെടുന്നതായിരിക്കും. തുടര്‍ന്ന് 12.30 നുളള പെരുന്നാള്‍ പ്രദക്ഷിണാനന്തരം, റവ. ഫാ. ജിനോ ജോസഫ് ഇടവക ഡയറക്ടറി 2019 ന്റ്റെ പ്രകാശനം നിര്‍വ്വഹിക്കും. 1.00 PM ന് സണ്ടേസ്‌ക്കൂള്‍ കുട്ടികള്‍ക്കുളള സമ്മാനദാനം, ആശീര്‍വാദം, കൈമുത്ത്,
ലേലം എന്നിവക്കു ശേഷം 1.30 PM ന് നേര്‍ച്ച സദ്യ നടത്തപ്പെടും. 
 
ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ വാട്ടര്‍ഫോര്‍ഡ് സിറ്റി സെന്റ്ററിലുളള സെന്റ് പാട്രിക് ചര്‍ച്ചിലും, ലേലവും നേര്‍ച്ചസദ്യയും ന്യൂടൗണ്‍ ചര്‍ച്ചിന്റ്റെ ഹാളിലുമായിരിക്കും നടത്തെപ്പെടുക. ഈ വര്‍ല്‍ത്തെ പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി റവ. ഫാ. ബിജു. എം പാറേക്കാട്ടില്‍, ട്രസ്റ്റി ശ്രീ. റജി എന്‍ ഐ, സെക്രട്ടറി ശ്രീ ബിജു പോ8 എന്നിവര്‍ അറിയിച്ചു.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh