ശ്രീകൃഷ്ണ ജയന്തി രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ ഗാല്‍വേയില്‍ നടന്നു

വന്ദേമാധവം ഭാരതീയ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ ഗാല്‍വേയില്‍  നടന്നു . വന്ദേമാധവതിന്റെ ലോഗോ പ്രകാശനത്തോടു കൂടി ആരംഭിച്ച ആഘോഷ പരിപാടികളില്‍ ഏകദശം നൂറോളം വ്യക്തികള്‍ പങ്കെടുത്തു . തുടര്‍ന്നുള്ള സാംസ്‌കാരിക ശോഭായാത്രയില്‍ നിരവധി ഉണ്ണിക്കണ്ണന്മാര്‍ പങ്കെടുക്കുകയും ചെയ്തു . ഉണ്ണിക്കണ്ണന്മാരുടെ ഉറിയടി മത്സരം ആഘോഷങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ സാധിച്ചു .വന്ദേമാധവത്തിന്റെ  നേതൃത്വത്തിലുള്ള ഭജന ഇ ആഘോഷ പരിപാടികളെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി . rosecommon ല്‍ നിന്നുള്ള മഞ്ജുഷ സുനിലിന്റെ നൃത്തവും , സിനിയുടെ ഭക്തിഗാനസുധയും , തുടര്‍ന്നുള്ള ഗാനമേളയും ആഘോഷ പരുപാടികള്‍ക്കു കൂടുതല്‍ മിഴിവേകി . അന്നദാനത്തോടും , അവല്‍ പൊതിയോടും കൂടി ഇ വര്‍ഷത്തെ ശ്രീ കൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കു പരിസമാപ്തിയായി  . 
 
ഏകദേശം അഞ്ചോളം കൗണ്ടികളില്‍ നിന്നു കുടുംബങ്ങള്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്തു.  ആഘോഷ പരിപാടികളുടെ ഭാഗമായിത്തീര്‍ന്ന എല്ലാവര്ക്കും വന്ദേമാധവം നന്ദി അറിയിച്ചു .
        കഴിഞ്ഞ വര്‍ഷത്തെ ശിവരാത്രിയോട് കൂടി തുടക്കം കുറിച്ച വന്ദേമാധവം cultural group ചുരുങ്ങിയ കാലഘട്ടം കൊണ്ടുതന്നെ നിരവധി വ്യക്തികളെ ഇതിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു. എല്ലാ രണ്ടാം ശനിയാഴ്ചയും സത്‌സംഗവും , meditation മുടങ്ങാതെ തന്നെ വന്ദേമാധവം നടത്തി വരുന്നു . ഇ കൂട്ടായ്മയുടെ ഭാഗമാവാന്‍ താത്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടുവാന്‍ ഭാരവാഹികള്‍ അറിയിച്ചു .
  0894306267
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh