വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് പെരുന്നാള്‍ വര്‍ണ്ണാഭമായി.

വാട്ടര്‍ഫോര്‍ഡ് : സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് വാട്ടര്‍ഫോര്‍ഡ് വി. അല്‍ഫോന്‍സാമ്മയുടെയും, വി. തോമാസ്ലീഹായുടെയും തിരുനാളും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സംയുക്തമായി ആഗസ്റ്റ് 24  ആം തീയതി വാട്ടര്‍ഫോര്‍ഡ് De La Salle College ചാപ്പലില്‍ ഭക്തിനിര്ഭരമായി ആഘോഷിച്ചു.  ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന തിരുന്നാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ ചര്‍ച്ച് വാട്ടര്‍ഫോര്‍ഡ് ചാപ്ലിന്‍ ഫാ. സിബി അറയ്ക്കല്‍, ഫാ. ബോബ്ബിറ്റ് തോമസ്, ഫാ. റസ്സല്‍ ജേക്കബ്, ഫാ. ഡോമി വള്ളന്‍കുന്നേല്‍ എന്നിവര്‍  കാര്മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന ലദീഞ്ഞിലും , പ്രദക്ഷിണത്തിലും ഫാ. സിബി അറയ്ക്കല്‍ നേതൃത്വം വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഫാ. ജോണ്‍ ഫിലിപ്പ് ഉല്‍ക്കാടനം നിര്‍വഹിച്ചു. സമ്മേളന മദ്ധ്യേ വാട്ടര്‍ഫോര്‍ഡ്/ലിസ്‌മോര്‍ രൂപത അധ്യക്ഷന്‍ Most Rev Bishop Alphonsus Cullinan ടെലിഫോണില്‍ കൂടി സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും തിരുന്നാള്‍ ആശംസ നേരുകയും ചെയ്തു. തുടര്‍ന്ന് ഇടവക അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി.
 
തിരുന്നാള്‍ തിരുക്കര്മങ്ങളിലും, കലാപരിപാടികളിലും തുടര്‍ന്ന് നടന്ന സ്‌നേഹ വിരുന്നിലും പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും, ആശംസകളും പ്രാര്ത്ഥനകളും നേരുന്നതായും ഫാ. സിബി അറയ്ക്കല്‍ അറിയിച്ചു.
 
 
 
  (വാര്‍ത്ത : ഷാജി ജോണ്‍ പന്തളം )
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh