ഗാള്‍വേ പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളാഘോഷം സെപ് 1 മുതല്‍ 8 വരെ

 
 
ഗാള്‍വേ (അയര്‍ലണ്ട് )ഗാള്‍വേ  സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വി .ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാള്‍ സെപ് 1 മുതല്‍ 8  വരെ  ആചരിക്കുന്നു .അന്നേദിവസങ്ങളില്‍  വി .കുര്‍ബാനയും തുടര്‍ന്ന് വി .കന്യക മറിയാമിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ് .ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ 9  മണിക്കും മറ്റുദിവസങ്ങളില്‍ വൈകിട്ട് 5 .30  നമസ്‌കാരത്തോടുകൂടി വി .കുര്‍ബാന നടത്തപ്പെടുന്നു .എട്ടുനോമ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ബഹു .തമ്പി മാറാടി കശീശ ,ബഹു .ജോബിമോന്‍ കശീശ ,ബഹു .ജിനോ ജോസഫ് കശീശ എന്നിവര്‍ നേതൃത്വം നല്‍കുന്നതായിരിക്കും .യൂറോപ്പില്‍  എല്ലാദിവസവും വി .കുര്‍ബാനയോടുകൂടി എട്ടുനോമ്പ് പെരുന്നാള്‍ ആഘോഷിക്കുന്ന  ഈ ഏക ദേവാലയത്തില്‍ ഭജനമിരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക്  നേരത്തെ അറിയിച്ചാല്‍ താമസസൗകര്യം ക്രമപ്പെടുത്തുന്നതാണെന്നു വികാരി ബഹു .ബിജു മത്തായി പാറേക്കാട്ടില്‍ കശീശ അറിയിച്ചു 

സെപ്  7 ന്  രാവിലെ 10 .30 ന്  വി .മാതാവ് അയര്‍ലണ്ടില്‍ പ്രത്യക്ഷപ്പെട്ട നോക്ക്  തീര്‍ഥാടനകേന്ദ്രത്തില്‍വെച്ചു അയര്‍ലണ്ട്  ഭദ്രാസനത്തിന്റെ  നേതൃത്വത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത  നി .വ.ദി .ശ്രി .മാത്യൂസ് മോര്‍ അന്തീമോസ് തിരുമനസ്സ് വി .കുര്‍ബാന അര്‍പ്പിക്കുന്നതായിരിക്കും .എട്ടുനോമ്പ് പെരുന്നാള്‍ ശുശ്രൂഷകളിലേക്കു  അയര്‍ലണ്ടിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി വികാരി ബഹു .ബിജു മത്തായി പാറേക്കാട്ടില്‍ കശീശ്ശാ ,ട്രസ്റ്റി ശ്രീ .ബിജു തോമസ് പാലക്കല്‍ സെക്രട്ടറി ശ്രീ .ഗലില്‍ പി .ജെ കില്‍റഷ്  ജോയിന്റ് സെക്രട്ടറി ശ്രീ .ബിബി പോള്‍ എന്നിവര്‍ അറിയിച്ചു 
വിവരങ്ങള്‍ക്ക് ശ്രീ .ബിജു തോമസ്   0879441587 
                              ശ്രീ .ഗലില്‍ പി .ജെ  0892354294 
                              ശ്രീ .ബിബി പോള്‍   0899615531 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh