വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ഇടവക ഡയറക്ടറി പ്രകാശനം ചെയ്തു

 
 
വാട്ടര്‍ഫോര്‍ഡ് : ഇടവകാംഗങ്ങളുടെ പേരുവിവരങ്ങള്‍ അടങ്ങിയ ഇടവക ഡയറക്ടറി ഓഗസ്റ്റ് മാസം 25 ന് വി.ദൈവമാതാവിന്റെ ശുനോയോ പെരുന്നാള്‍ ദിനത്തില്‍ ട്രസ്റ്റി റെജി എന്‍.ഐ, സെക്രട്ടറി ബിജു പോള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അയര്‍ലന്‍ഡ് പാത്രിയാര്‍ക്കല്‍ വികാരിയെറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റവ.ഫാ. ജിനോ ജോസഫ് പ്രകാശനം ചെയ്തു.
 
ഈ മഹത്തായ ഉദ്യമത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് റവ.ഫാ. തമ്പി മാറാടി സംസാരിക്കുകയുണ്ടായി. ഇടവക വികാരി റവ. ഫാ. ബിജു എം പാറേക്കാട്ടില്‍ ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതിന് സഹായിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്തു.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh