സീറോ മലബാര്‍ സഭയിലെ സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചല്‍സ് മീറ്റും സെപ്റ്റംബര്‍ 1 ഞായറാഴ്ച ഇഞ്ചിക്കോറില്‍.

 
ഡബ്ലിന്‍ : സെപ്റ്റംബര്‍ 1 ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ഏവുപ്രസിയാമ്മയുടെയും, മറ്റു വിശുദ്ധരുടെയും സംയുക്ത തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.
 
ഓഗസ്റ്റ് 31 ശനിയാഴ്ച്ച വൈകിട്ട് 6:30 ന് വിശുദ്ധ കുര്‍ബാന, കൊടിയേറ്റ്, ലദീഞ്ഞ് എന്നിവയോടെ തിരുനാളിന് തുടക്കം കുറയ്ക്കും.സെപ്റ്റംബര്‍ 1 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 നു ഈ വര്ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മദ്ബാഹ പ്രദക്ഷിണത്തോടുകൂടി തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും തുടര്‍ന്ന് ആഘോഷകരമായ സമൂഹബലി, ലദീഞ്ഞ്, പ്രദക്ഷിണം, ! നേര്‍ച്ച വിതരണം, കൊടിയിറക്ക് എന്നിവ ഉണ്ടായിരിക്കും.
 
തിരുനാളിനോട് അനുബന്ധിച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുര്‍ബാന സെന്ററുകളില്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന 'ഏഞ്ചല്‍സ് മീറ്റും' നടത്തപ്പെടും.അയര്‍ലണ്ടിലെ  മുഴുവന്‍ കത്തോലിക്കാ വിശ്വാസികളേയും സംയുക്ത തിരുന്നാളില്‍ പങ്കെടുക്കുവാനും പരിശുദ്ധ അമ്മയുടേയും, വിശുദ്ധരുടെയും മാധ്യസ്ഥം തേടുവാനും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ്, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍, ഫാ. രാജേഷ് മെച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട്  എന്നിവര്‍ അറിയിച്ചു
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh