ഭക്തിയില്‍ ലയിച്ച് വിശ്വാസസമൂഹം.ഫാ.മാത്യു വയലുമണ്ണില്‍ നയിക്കുന്ന ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി.

 
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിപൂര്‍വ്വം  തുടക്കമായി. ലിമെറിക്ക് രൂപതാ വികാര്‍ ജനറാളും abbey feale  പാരിഷ് പ്രീസ്റ്റുമായ  ഫാ.ടോണി മുള്ളിന്‍സ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു.ദാഹിച്ചു വലയുന്നവര്‍ ഒരു തടാകത്തില്‍ നിന്നും ദാഹജലം കുടിക്കുന്നതുപോലെയാണ് ദൈവവചനം ധ്യാനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഒരു വ്യക്തി സ്വീകരിക്കുന്നതെന്നും, തന്നെത്തന്നെ  നവീകരിക്കാനുള്ള ഒരു അവസരമായി ഈ കണ്‍വെന്‍ഷന്‍ മാറുകയും എല്ലാവര്‍ക്കും സമൃദ്ധമായി ദൈവാനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും സന്ദേശത്തില്‍ ഫാ.ടോണി പറഞ്ഞു.
 
വോയിസ് ഓഫ് പീസ് മിനിസ്ട്രി അയര്‍ലണ്ട് ഡയറക്ടര്‍  ഫാ.ഫ്രാന്‍സിസ് സേവിയര്‍,ഫാ മാത്യു വയലുമണ്ണില്‍, സീറോ മലബാര്‍ ചര്‍ച്ച്  ലിമെറിക്ക് ചാപ്ലയിന്‍  ഫാ.റോബിന്‍ തോമസ്, ഫാ.ഷോജി വര്‍ഗീസ് (abbey feale) എന്നിവര്‍ സന്നിഹിതരായിരുന്നു. ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍, 'ലിമെറിക്ക് റേസ്‌കോഴ്‌സ്, പാട്രിക്‌സ് വെല്ലില്‍ വച്ച് നടക്കുന്ന  കണ്‍വെന്‍ഷന്റെ സമയം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ്.വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.മാത്യു വയലുമണ്ണിലാണ് ധ്യാനം നയിക്കുന്നത്.
 
കൂടാതെ  കുട്ടികള്‍ക്കുള്ള ധ്യാനവും ഇതേ സമയങ്ങളില്‍ നടക്കുന്നു.ഫാ.ഫ്രാന്‍സിസ് സേവ്യറിന്റെ നേതൃത്വത്തില്‍ വോയിസ് ഓഫ് പീസ് മിനിസ്ട്രി, അയര്‍ലണ്ടാണ് ഈ വര്‍ഷത്തെ കുട്ടികളുടെ ധ്യാനം നയിക്കുന്നത്. വചനപ്രഘോഷങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്റെ ശക്തി പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.മാത്യു വയലുമണ്ണില്‍ നയിക്കുന്ന 'ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019'ലേയ്ക്ക് വിശ്വാസത്തില്‍ കൂടുതല്‍ വളരുവാനും, ദൈവവചനത്തെ ആത്മാവില്‍ സ്വീകരിക്കാനുമായി ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിന്‍ ഫാ. റോബിന്‍ തോമസ് അറിയിച്ചു.
 
Address
 
Limerick Racecourse,
Greenmount Park, Ptarickswell, Co. Limerick, V94 K858
 
വാര്‍ത്ത : ജോജോ ദേവസ്സി (പി.ആര്‍.ഓ)
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh