പരിശുദ്ധ കന്യകാ മറിയത്തിന്റേയും വിശുദ്ധ എവുപ്രാസിയാമ്മയുടേയും സംയുക്ത തിരുനാള്‍ സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ താലായില്‍.

 
 
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ താലാ സെന്റ് മേരിസ് കമ്മ്യൂണിറ്റി ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റേയും സഹമദ്ധ്യസ്ഥയായ വിശുദ്ധ എവുപ്രാസിയാമ്മയുടെയും സംയുക്ത തിരുനാള്‍ 2019 സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ തീയതികളില്‍ ഫെര്‍ട്ടര്‍കയിന്‍ ചര്‍ച്ച് ഓഫ് ഇന്ക്രാനേഷനില്‍  വച്ച് ആഘോഷിക്കുന്നു (Church of Incarnation, Ferttercairn, Tallaght). എല്ലാ ദിവസവും  ജപമാലയും, വിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ പ്രദിക്ഷിണവും ഉണ്ടായിരിക്കും.
 
സെപ്റ്റംബര്‍ 7 ശനിയാഴ്ച വൈകിട്ട്  5:30ന്  ഫാ. രാജേഷ് മേച്ചിറാകത്ത് തിരുനാളിനു കൊടിയേറ്റും. ഫാ. ക്ല്മന്റ് പാടത്തിപറമ്പില്‍ വി. കുര്‍ബാന അര്‍പ്പിക്കും. സെപ്റ്റംബര്‍ 8 ഞായറാഴ്ച രാവിലെ 11 മണിക്ക് ഫാ. രാജേഷ് മേച്ചിറാകത്ത് വി. കുര്‍ബാന അര്‍പ്പിക്കും. സെപ്റ്റംബര്‍ 9 തിങ്കളഴ്ച വൈകിട്ട് 5:30 ഫാ. സെബാസ്റ്റ്യന്‍ OCD വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 10 ാം  തീയതി ചൊവ്വാഴ്ച വൈകിട്ട് 5:30 നു ഫാ. മാര്‍ട്ടിന്‍ പറവൂക്കാരന്‍ O. Carm വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സെപ്റ്റംബര്‍ 11 ബുധനാഴ്ച ഫാ. ജോസഫ് വെള്ളനാല്‍ OCD യും, 12 വ്യാഴാഴ്ച ഫാ. ടോമി പാറയടിയും, വെള്ളിയാഴ്ച ഫാ. റോയ് വട്ടക്കാട്ടും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 
 
പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 14 ശനിയാഴ്ച രാവിലെ 9:30നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജോസ് ഭരണികുളങ്ങര മുഖ്യ കാര്‍മ്മികനായിരിക്കും. ഫാ. റോയ് വട്ടക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കും.  തുടര്‍ന്ന് ആഘോഷപരിപാടികള്‍, ഓണസദ്യ.  2:30 നു നടക്കുന്ന പൊതുസമ്മേളനം റവ ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍ ഉത്ഘാടനം ചെയ്യും ഫാ. പാറ്റ് മാക്കിന്‍ലി മുഖ്യാതിഥിയായിരിക്കും.  താല വെസ്റ്റ് കൗണ്‍സിലറും ഇടവകാംഗവുമായ ശ്രീ ബേബി പേരപ്പാടനെ തദ്ദവസരത്തില്‍ ആദരിക്കും.വൈകിട്ട് 3:30 മുതല്‍ താലപ്പൊലിമ എന്ന പേരില്‍ വിവിധ കുടുംബയൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കാലാ പരിപാടിക, തുടര്‍ന്ന്  വടംവലി മത്സരം. തിരുനാളിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിന്‍ ഫാ. രാജേഷ് മേച്ചിറാകത്ത് അറിയിച്ചു.
 
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh