ഇന്റര്‍നെറ്റ്‌ അടിമത്തം മാറ്റാന്‍ കുട്ടികള്‍ക്ക്‌ നോമ്പ്‌

ഇന്റര്‍നെറ്റ്‌ അടിമത്തം മാറ്റാന്‍ കുട്ടികള്‍ക്ക്‌ നോമ്പ്‌
ടോക്കിയോ: കുട്ടികളെ ഇന്റനെറ്റ്‌ അടിമത്തത്തില്‍നിന്നു രക്ഷിക്കാന്‍ ജപ്പാനില്‍ നോമ്പ്‌! ജപ്പാനില്‍ പന്ത്രണ്ടിനും പതിനെട്ടിനും മധ്യേ പ്രായമുള്ള അഞ്ചുലക്ഷത്തിലേറെ കുട്ടികള്‍ ഇന്റര്‍നെറ്റ്‌ അടിമകള്‍ ആയിട്ടുണ്ടെന്നാണു കണക്ക്‌. ഇവരെ രക്ഷപെടുത്താനാണു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രമം. കമ്പ്യൂട്ടറുകള്‍ , മൊബൈല്‍ ഫോണുകള്‍ , ഗെയിമുകള്‍ തുടങ്ങിയവയില്‍നിന്നു കുട്ടികളെ അകറ്റാനുള്ള പരിപാടികള്‍ നടപ്പാക്കാനാണു നീക്കം. കുട്ടികള്‍ക്ക്‌ ഇന്റര്‍നെറ്റിലെത്താന്‍ കഴിയാത്ത സാഹചര്യം ഒരുക്കുകയാണു "നോമ്പി"ലൂടെ ഉദ്ദേശിക്കുന്നത്‌. കളികളും മറ്റുമായി ഇവരെ "പുറംലോകത്ത്‌" എത്തിക്കും. മനശാസ്‌ത്രജ്‌ഞരുടെ കൗണ്‍സിലിംഗും ഉറപ്പാക്കും

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh