യൂറോപ്പില്‍ ആദ്യമായി ശിഖണ്ഡി പ്രസവിച്ചു

ബെര്‍ലിന്‍: യൂറോപ്പില്‍ ആദ്യമായി ശിഖണ്ഡി പ്രസവിച്ചു. ജര്‍മന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ജര്‍മ്മന്‍കാരനായ ശിഖണ്ഡി ട്രാന്‍സ് ജെന്‍ഡര്‍ ആണ് ആണ്‍ കുഞ്ഞിനെ പ്രസവിച്ചത്. ഒരാളില്‍ നിന്നും ബീജം സ്വീകരിച്ചാണ് ഇയാള്‍ ഗര്‍ഭം ധരിച്ചത്. ആന്തരികാവയങ്ങള്‍ സ്ത്രീയ്ക്ക് സമാനമാണെങ്കിലും പുരുഷനായി നില നില്‍ക്കുന്നതിന് ഇയാള്‍ ഹോര്‍മോണ്‍ തെറാപ്പി ചെയ്തുവന്നിരുന്നു.
 
സ്വന്തം വീട്ടില്‍വെച്ചാണ് പ്രസവം നടന്നത്. ആശുപത്രിയില്‍ പ്രസവിച്ചാല്‍ ജര്‍മ്മന്‍ നിയമങ്ങള്‍ അനുസരിച്ച് കുഞ്ഞിന്റെ അമ്മയായി പരിഗണിക്കുമെന്നതിനാലാണ് പ്രസവം വീട്ടില്‍തന്നെയാക്കിയത്. രേഖകളില്‍ താന്‍ അമ്മയല്ല അച്ഛന്‍ തന്നെയാണെന്ന് രേഖപ്പെടുത്തണമെന്ന് ഇയാള്‍ ജര്‍മന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ ജനിച്ച കുഞ്ഞിന്റെ ലിംഗം ഏതെന്ന് വെളിപ്പെടുത്തരുതെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. ട്രാന്‍സ് ജെന്‍ഡര്‍ക്ക് ജനിച്ചത് ആണ് കുട്ടിയാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശിഖണ്ഡിയുടെ പ്രസവം ജര്‍മന്‍ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപോര്‍ട്ട് ചെയ്തത്.
 
ഒരു സ്ത്രീയാണ് ലിംഗമാറ്റത്തിലൂടെ പുരുഷനായി മാറുന്നതെങ്കിലും ഗര്‍ഭപാത്രം ഉള്ളതിനാല്‍ അവര്‍ പ്രസവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. അമേരിക്കക്കാരനായ തോമസ് ബീറ്റിയാണ് നേരത്തെ ഇത്തരത്തില്‍ പിതാവായ മറ്റൊരാള്‍. ഇദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh